തുളസി മുണ്ട
തുളസി മുണ്ട ഇന്ത്യയിലെ ഒഡിഷയിലുള്ള സാമൂഹ്യപ്രവർത്തകയാണ്. 2001-ൽ ഇന്ത്യാഗവൺമെന്റ് ഇവരുടെ സാമൂഹികസേവനം കണക്കിലെടുത്ത് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [1] അക്ഷരാഭ്യാസമില്ലാതിരുന്ന ഗോത്രവർഗ്ഗക്കാരുടെ സാക്ഷരതയ്ക്കുവേണ്ടിയുള്ള പരിശ്രമം തുളസി ചെയ്ത നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൊന്നാണ്. ഒഡിഷയിലെ ഖനനസ്ഥലത്ത് ജോലിചെയ്തിരുന്ന നൂറുകണക്കിന് ഗോത്രവർഗ്ഗത്തിലുള്ള കുട്ടികളെ അവിടെനിന്ന് മോചിപ്പിച്ച് വിദ്യാഭ്യാസത്തിനായി സ്ക്കൂളിലയച്ചു. 2011-ൽ സാമൂഹികസേവനത്തിന് മുണ്ടയ്ക്ക് ജീവിച്ചിരിക്കുന്ന വിശിഷ്ടവ്യക്തികൾക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. [2]
തുളസി മുണ്ട | |
---|---|
ജനനം | |
ദേശീയത | Indian |
മറ്റ് പേരുകൾ | Tulasi Apa |
തൊഴിൽ | Educator, social activist |
അറിയപ്പെടുന്നത് | Contribution to education among adivasis (indigenous populations) |
പുരസ്കാരങ്ങൾ | Padma Shri (2001) |
അവലംബം
തിരുത്തുക- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Retrieved 21 July 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-07. Retrieved 2018-03-04.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകTulasi Munda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- outlookindia.com
- hindu.com Archived 2012-11-03 at the Wayback Machine.