തുളസീ ബിൽവ

(തുളസി ബിൽവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ കേദാരഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തുളസീ ബിൽവ. [1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി തുളസീ ബിൽ‌വ മല്ലികാദി
ജലജസുമ പൂജല കൈകൊനവേ
തുളസി, കൂവളം എന്നീ ഇലകളാലും മുല്ല, താമര തുടങ്ങിയ
പൂക്കളാലും ഞാൻ ചെയ്യുന്ന അർച്ചനകൾ അങ്ങ് സ്വീകരിച്ചാലും
അനുപല്ലവി ജലജാസന സനകാദി കരാർച്ചിത
ജലദാഭ സുനാഭ വിഭാകര
ഹൃജ്ജലേശ ഹരിണാങ്ക സുഗന്ധ
ബ്രഹ്മാവും സനകമുനികൾ തുടങ്ങിയവരും ആരാധിക്കുന്ന
നാഭിയിൽ നിന്നും ഉയർന്നുനിൽക്കുന്ന താമരയോടുകൂടി
മേഘവർണ്ണനായ, സൂര്യവംശജനായ അങ്ങ് പ്രശോഭിക്കുന്നു
ചരണം 1 ഉരമുന മുഖമുന ശിരമുന ഭുജമുന
കരമുന നേത്രമുന ചരണയുഗംബുന
കരുണതോ നെനരുതോ പരമാനന്ദമുതോ
നിരതമുനു ശ്രീ ത്യാഗരാജു നിരുപാധികുഡൈ അർച്ചിഞ്ചു
അങ്ങനെയുള്ള അങ്ങയെ ഞാൻ വിവിധങ്ങളായ പുഷ്പങ്ങളാൽ
അങ്ങയുടെ പാദങ്ങളെയും മുഖത്തിനെയും ശിരസിനെയും ഉടലിനെയും
കൈകളെയും നേത്രങ്ങളെയും യാതൊരുവിധ സ്വാർത്ഥതയും ഇല്ലാതെ
ദയയോടെയും സ്നേഹത്തോടെയും ആഹ്ലാദത്തോടെയും ആരാധിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുളസീ_ബിൽവ&oldid=4136939" എന്ന താളിൽനിന്ന് ശേഖരിച്ചത്