തുറവൂർ കുട്ടപ്പൻ
എറണാകുളം, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമായ മ്ലാവേലി വായനയുടെ അവതാരകനായിരുന്നു തുറവൂർ കളപ്പുരപ്പറമ്പിൽ കെ.കെ.കുട്ടപ്പൻ എന്ന തുറവൂർ കുട്ടപ്പൻ(മരണം: 23 ഓഗസ്റ്റ് 2021). കുട്ടപ്പൻ ആശാൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബ്ലാവേലി വായനയെ ജനകീയമാക്കുന്നതിൽ മികച്ച സംഭാവനകൾ നൽകി. [1]
ജീവിതരേഖ
തിരുത്തുകതൃപ്പൂണിത്തുറ നാരായണനിൽ നിന്നാണ് 12-ാം വയസ്സിൽ കുട്ടപ്പനാശാൻ ബ്ലാവേലി വായന പഠിച്ചത്. 70 വർഷത്തിലേറെയായി എറണാകുളം, തൃശൂർ ജില്ലകളിലെ ഹൈന്ദവ കുടുംബങ്ങളിൽ കർക്കടക മാസത്തിലും ആലുവ ശിവരാത്രി മണപ്പുറത്തും ചുരുൾചിത്രകലാരൂപമായ ബ്ലാവേലി വായന നടത്തിയിരുന്നു. 23 ഓഗസ്റ്റ് 2021 ന് അന്തരിച്ചു.
അവതരണങ്ങൾ
തിരുത്തുക- 2015ൽ കൊച്ചി ബിനാലെയിൽ ബ്ലാവേലി വായന നടത്തി ശ്രദ്ധേയനായി.
- ഹോങ്കോങ് ആസ്ഥാനമായുള്ള ഹോൾഡസ് പേപ്പർ ഡാൻസ് ആൻഡ് തിയറ്റർ കലാസംഘടനയുടെ ഡയറക്ടർ ഡോ. കാന്താ കൊച്ചാർ തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ കുട്ടപ്പൻ ആശാന്റെ അവതരണം ഉൾപ്പെടുത്തിയിരുന്നു.
അവലംബം
തിരുത്തുക- ↑ "ഓർമയായത്, ബ്ലാവേലി വായനയുടെ ഒരേട്". മലയാള മനോരമ. 24 August 2021. Archived from the original on 2021-08-28. Retrieved 28 August 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)