തുപ്പലംപൊട്ടി
വേലിപടർപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു സസ്യമാണ് തുപ്പലംപൊട്ടി അഥവാ വേലിപടക്കം. ഇതിന്റെ മൂത്ത് ഉണങ്ങിയ കായ (വിത്ത്) വെള്ളം നനഞ്ഞാൽ അതിന്റെ തൊണ്ട് പൊട്ടി വിത്ത് ചിതറും. ഈ സ്വഭാവമുള്ളതുകൊണ്ട് ഇത് കുട്ടികൾക്ക് ഒരു ആകർഷണമാണ്. തുപ്പലം (ഉമിനീര്) വിരലിൽ പറ്റിച്ച് കുട്ടികൾ ഇത് പൊട്ടിക്കുന്നതുകൊണ്ടാണ് ഇതിനെ തുപ്പലംപൊട്ടി എന്ന് വിളിക്കുന്നത്.
തുപ്പലംപൊട്ടി Chinese Violet | |
---|---|
Asystasia gangetica from Kalepolepo, Maui | |
From Hyderabad, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. gangetica
|
Binomial name | |
Asystasia gangetica (L.) T.Anderson
| |
Synonyms | |
|
Acanthaceae കുടുംബത്തിൽ പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രനാമം Asystasia gangetica എന്നാണ്. ചൈനീസ് വൈലറ്റ് എന്ന പേരിലും അറിയപ്പെടുന്നു. മണ്ണിൽ പരന്ന് വളരുന്ന കുറ്റിച്ചെടിസ്വഭാവമുള്ള ഈ സസ്യം എന്തെങ്കിലും താങ്ങുസഹായം ലഭിക്കുകയാണെങ്കിൽ ഒരു മീറ്റർ ഉയരം വരെ വളരും. ഒരുവിധം എല്ലാ രാജ്യങ്ങളിലും ഈ സസ്യത്തെ കാണാം. നാട്ടുവൈദ്യത്തിൽ ഇതിന്റെ ഇല ആസ്മയ്ക്കുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്]. കുറ്റിച്ചെടി സ്വഭാവത്തിൽ വളരുന്നതിനാൽ ഇത് തേനീച്ച, പൂമ്പാറ്റ, മറ്റ് ജീവികൾ ഇവയുടെയെല്ലാം ആവാസവ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
അവലംബം
തിരുത്തുക- ↑ Jstor Plant Science, Asystasia gangetica synonyms: http://plants.jstor.org/taxon/synonymy/Asystasia.gangetica, retrieved 28 July 2010