28°36′09″N 77°11′56″E / 28.602608°N 77.198774°E / 28.602608; 77.198774

തീൻ മൂർത്തി ഭവൻ

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന കെട്ടിടമാണ് തീൻ മുർത്തി ഭവൻ. ന്യൂ ഡെൽഹിയിൽ രാഷ്ട്രപതി ഭവന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ മന്ദിരം രൂപകൽപ്പന ചെയ്തത് ഡെൽഹിയിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായ കൊണാട്ട് പ്ലേസ് രൂപകൽപ്പന ചെയ്ത റോബർട്ട് ടോർ റസ്സൽ ആണ്.

ചരിത്രം തിരുത്തുക

ഈ കെട്ടിടം ആദ്യം പണിതത് ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായാണ്. ഇതിന്റെ കവാടത്തിനു പുറത്ത് മൂന്ന് പ്രതിമകൾ നിൽക്കുന്നതിനാലാണ് മൂന്ന് പ്രതിമകൾ ഉള്ള കെട്ടിടം എന്ന അർത്ഥത്തിൽ തീൻ മൂർത്തി ഭവൻ എന്ന പേര് വന്നത്.

വിവരണം തിരുത്തുക

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഈ കെട്ടിടം ബ്രിട്ടീഷ് ഇന്ത്യയുടെ കമാണ്ടർ ഇൻ ചീഫ് ആണ് ഉപയോഗിച്ചിരുന്നത്. 1947 നു ശേഷം ഇത് പ്രധാനമന്ത്രിയുടെ വസതിയായി ഉപയോഗിച്ചു. പിന്നീട് നെഹ്രുവിന്റെ മരണത്തിനു ശേഷം ഇത് ഒരു മെമ്മോറിയൽ ആയി നില നിർത്തുകയായിരുന്നു. ഇവിടെ ഒരു ലൈബ്രറിയും മ്യൂസിയവും സ്ഥിതി ചെയ്യുന്നു.

ഇതിനകത്ത് സ്ഥിതി ചെയ്യുന്ന ലൈബ്രറിയും, മ്യൂസിയവും തിങ്കളും, പൊതു അവധി ദിവസങ്ങളിലും ഒഴിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.

നെഹ്രു പ്ലാനറ്റേറിയം തിരുത്തുക

തീൻ മൂർത്തി ഭവന് അകത്ത് തന്നെയാണ് നെഹ്രു പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. ഇത് 1984 ഫെബ്രുവരി 6 ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി. ഇന്ദിരഗാന്ധി രാജ്യത്തിനു സമർപ്പിച്ചതാണ്. ഇവിടെ സാധാരണ പ്രദർശനങ്ങൾ 11:30നും 3 മണിക്കും ഇടയിൽ നടക്കുന്നു.



"https://ml.wikipedia.org/w/index.php?title=തീൻ_മൂർത്തി_ഭവൻ&oldid=3731339" എന്ന താളിൽനിന്ന് ശേഖരിച്ചത്