ആകാശമുല്ല

(തീപ്പൊരി മുല്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇപോമേയ ജനുസ്സിൽ പെടുന്ന ഒരു ലതയാണ് ആകാശമുല്ല. (ഇംഗ്ലീഷ്:Cardinal Creeper,Cypress Vine അഥവാ Star Glory, ശാസ്ത്രീയ നാമം:Ipomoea quamoclit) 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്ന വർഷം മുഴുവൻ പൂവണിയുന്ന സസ്യമാണിത്. കേരളത്തിലെ ഗ്രാമങ്ങളിൽ സർവസാധാരണമായി കാണപ്പെടുന്നു.

Ipomoea quamoclit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. quamoclit
Binomial name
Ipomoea quamoclit

മറ്റ് നാമങ്ങൾ

തിരുത്തുക

നക്ഷത്രക്കമ്മൽ, നക്ഷത്ര മുല്ല, തീപ്പൊരി, ഈശ്വര മുല്ല, വേലിച്ചെമ്പരത്തി എന്നീ പേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ കാമലത (कामलता), ബംഗാളിയിൽ കുഞ്ജ ലൊത (কুংজ লতা), മറാഠിയിൽ വിശ്ണു ക്രാന്തി (विश्णु क्रान्ती ) മണിപ്പൂരിയിൽ കാമലത (কামলতা) എന്നിങ്ങനെ ഭാരതത്തിലുടനീളം വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നു. [1]

വളർച്ച‍

തിരുത്തുക

പൂർ‌‍ണവളർച്ചക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്.

ഉപയോഗങ്ങൾ

തിരുത്തുക

അലങ്കാരസസ്യമായി വളർ‌‍ത്താറുണ്ട്.

ചിത്രശാല

തിരുത്തുക

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആകാശമുല്ല&oldid=4111982" എന്ന താളിൽനിന്ന് ശേഖരിച്ചത്