തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ഒരു മുസ്ലിം പള്ളിയാണ് തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്. ചെമ്മാട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരമാണ് ഇവിടെക്കുള്ളത്. ഖിലാഫത്ത് സമരത്തിന് നേതൃത്വം കൊടുത്ത ആലി മുസ്ലിയാർ ഇവിടെയായിരുന്നു പ്രവർത്തന കേന്ദ്രമാക്കിയിരുന്നത്.[1] അധികഭാഗവും മരം കൊണ്ട് നിർമിച്ചിരുന്ന ഈ പള്ളി 2004 ഇൽ പുതുക്കി പണിതു. കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. കേരള ടുറിസം മാപ്പിൽ ഇടം നേടിയ മമ്പുറം മഖാം ഈ പള്ളിയുടെ പരിസര പ്രദേശത്താണ്.

പുതുക്കി പണി കഴിഞ്ഞതിനു ശേഷമുള്ള തിരൂരങ്ങാടി വലിയ ജുമാ മസ്ജിദിന്റെ ചിത്രം.

അവലംബംതിരുത്തുക

  1. "Ali Musliyar".