തിരുസൂലം റെയിൽ നിലയം
തിരുസൂലം റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ ചെന്നൈ അന്താരാഷ്ട്ര വിമാന നിലയം, ഡിജിസിഎ കോമ്പ്ലക്സ്, മീനമ്പാക്കം, ജാമീൻ പല്ലാവരം എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 20 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
തിരുസൂലം | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ | |
Location | ഗ്രാൻഡ് സൗത്ത് ട്രങ്ക് റോഡ്, തിരുസൂലം, ചെന്നൈ, തമിഴ്നാട്. |
Coordinates | 12°59′26″N 80°11′17″E / 12.99056°N 80.18806°E |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത |
Platforms | 4 (280 m) |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | TLM |
Fare zone | ദക്ഷിണ റെയിൽവേ |
History | |
തുറന്നത് | 1900കളിൽ |
വൈദ്യതീകരിച്ചത് | 15 നവമ്പർ 1931[1] |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |
ചരിത്രം
തിരുത്തുകമദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്.
കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്. [1] The section was converted to 25 kV AC traction on 15 January 1967.[2]
References
തിരുത്തുക- ↑ 1.0 1.1 "Electric Traction - I". IRFCA.org. Retrieved 17-Nov-2012.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help) - ↑ "IR Electrification Chronology up to 31.03.2004". History of Electrification. IRFCA.org. Retrieved 17-Nov-2012.
{{cite web}}
: Check date values in:|accessdate=
(help); Cite has empty unknown parameter:|coauthors=
(help)