തിരുവോത്രിയൂർ ത്യാഗയ്യാർ
ഒരു കർണാടകസംഗീതജ്ഞനായിരുന്നു തിരുവോത്രിയൂർ ത്യാഗയ്യാർ (1845-1917). സംഗീതജ്ഞൻ വീണ കൂപ്പയ്യരുന്റെ മകനായിരുന്നു ഇദ്ദേഹം.[1]
ത്യാഗരാജനുമായി അടുപ്പമുള്ളതായിരുന്നു ത്യാഗയ്യാരുടെ സംഗീതശൈലി. അദ്ദേഹത്തിന്റെ നിവാസത്തെ അടിസ്ഥാനമാക്കി 'മുത്യലപേട്ട ത്യാഗയ്യാർ' എന്നും 'സ്വരസിംഹ ത്യാഗയ്യാർ' എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. പിതാവിന്റെ ശിഷ്യനായ ഫിഡിൽ പൊന്നസ്വാമിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. സംഗീതത്തിനായി സമർപ്പിതനായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹത്തിന്റെ വീട് രസികരുടെയും നിരവധി പ്രശസ്ത വഗ്ഗേയകരരുടെയും പറുദീസയായിരുന്നുവത്രേ. പല്ലവി, സ്വരകൽപന എന്നിവ നിർമ്മിക്കുന്നതിലും വളരെ നിപുണനായിരുന്നു ത്യാഗയ്യാർ.
നല്ലൊരു വീണാവാദകൻ കൂടിയായ ത്യാഗയ്യാരുടെ രചനകളിൽ പ്രധാനമായും താന വർണ്ണം ഉൾപ്പെടുന്നു. പ്രധാനമായും തെലുങ്ക് ഭാഷയിലാണ് അദ്ദേഹം കീർത്തനങ്ങൾ രചിച്ചത്. ത്യാഗയ്യാരുടെ പ്രശസ്തമായ ചില രചനകൾ. [2][3][4]
- ചാലമേല (ദർബാർ)[5]
- കപാട് ഗണനാഥ (ധന്യാസി )
- സരസ്വതി നന്നപ്പുടു (കല്യാണി)
- ത്യാഗരാജസ്വാമി ഗുരുനി (ഖരഹാരപ്രിയ)
- കഷ്ടാമുലു തീർച്ചിനാനു (പുന്നഗവരാളി)
- നവരത്‌ന മാലിക
- ഇറ്റുവന്തി (പന്തുവരാളി)
- സരസിരുഹനയനം (മണിരംഗ്)
പരാമർശങ്ങൾ
തിരുത്തുക- ↑ "Purusottama Ninnu (పురుషోత్తమ నిన్ను)" (in അമേരിക്കൻ ഇംഗ്ലീഷ്). 2012-01-25. Archived from the original on 2021-07-23. Retrieved 2021-07-23.
- ↑ "Bio". Carnatica.
- ↑ "Royal Carpet Carnatic Composers: TiruvettiyUr TyAgayya". Retrieved 2021-07-23.
- ↑ "Thiruvottiyur Thyagayyar - Bhagavatha". Archived from the original on 2021-07-23. Retrieved 2021-07-23.
- ↑ "CHALAMELA (Durbar)". Retrieved 2021-07-23.