തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)
1932 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാളിന്റെ കാലത്ത് രൂപീകരിച്ച വിദ്യാഭ്യാസ കമ്മീഷനാണ് തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ. ആർ.എം. സ്തതം ചെയർമാനായിരുന്ന കമ്മീഷനിൽ കട്ടിയാട് ശിവരാമ പണിക്കരും ഡോ. ജീവനായഗവും അംഗങ്ങളായിരുന്നു.[1] 1933 ജൂണിലാണ് ഈ റിപ്പോർട്ട് മാഹാരാജാവിനു സമർപ്പിച്ചത്. ഈ കമ്മിറ്റി റിപ്പോർട്ടിൽ, അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.[2]
കമ്മീഷന്റെ ഘടന
തിരുത്തുക21 ഡിസംബർ, 1932 ലെ G.O.R.O.C.No.3088of30|വിദ്യാഭ്യാസം ഉത്തരവ് പ്രകാരമാണ് കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. ആർ.എം. സ്തതം ചെയർമാനും തിരുവനന്തപുരം ട്രെയിനിംഗ് കോളേജ് ഫസ്റ്റ് ഗ്രേഡ് ലക്ചററായിരുന്ന ഡോ. ജീവനായഗം സെക്രട്ടറിയും നായർ സർവീസ് സൊസൈറ്റി സ്കൂളുകളുടെ മാനേജരും ഇൻസ്പെക്ടറുമായിരുന്ന കട്ടിയാട് ശിവരാമ പണിക്കർ അംഗവുമായിരുന്നു. തിരുവിതാംകൂറിൽ നില നിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിച്ച് ഗവൺമെന്റിനു റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
കമ്മിറ്റിയുടെ പ്രവർത്തനം
തിരുത്തുകതിരുവിതാംകൂറിലെ വിവിധ ഇടങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി. അധ്യാപകർ, സ്കൂൾ മാനേജർമാർ, സമുദായ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങി ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എറണാകുളം ദിവാനെയും കൊച്ചിൻ വിദ്യാഭ്യാസ ഡയറക്ടറെയും എറണാകുളം കോളേജ് പ്രിൻസിപ്പലിനെയും കമ്മീഷൻ സന്ദർശിച്ചു. കോന്നി കാർഷിക സ്കൂളും കോളനിയും പുനലൂർ പേപ്പർ മില്ലും കൊല്ലത്തെ ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി പ്രവർത്തനങ്ങളും മാർത്താണ്ഡം വൈ.എം.സി.എ പ്രവർത്തനങ്ങളും ആലപ്പുഴ കയർ ഫാക്ടറികളുടെ പ്രവർത്തനങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം സ്ഥാപനങ്ങൾ കമ്മീഷൻ, സന്ദർശിച്ചു പഠിച്ചു.
റിപ്പോർട്ട്
തിരുത്തുകപതിന്നാല് അധ്യായങ്ങളുള്ള ഈ റിപ്പോർട്ട് 1933 ജൂണിലാണ് മഹാരാജാവിനു സമർപ്പിച്ചത് .
- ആമുഖം
- നിയന്ത്രണം (Control)
- ബഹുജന വിദ്യാഭ്യാസം
- നാട്ടുഭാഷകളിലെ വിദ്യാഭ്യാസം
- സെക്കൻഡറി വിദ്യാഭ്യാസം
- കോളേജ് വിദ്യാഭ്യാസം
- സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസം
- പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം
- മുസ്ലീം വിദ്യാഭ്യാസം
- പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം
- അധ്യാപക പരിശീലനം
- സാമ്പത്തികം
- തൊഴിലില്ലായ്മ
- ശുപാർശകളുടെ ചുരുക്കം
പ്രധാന ശുപാർശകൾ
തിരുത്തുകതിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ, അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.[3] ട്രെയിനിങ് കോളജും സ്കൂളുകളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തണമെന്നും കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണെന്നും കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.
- സെക്രട്ടേറിയയിലെ വിദ്യാഭ്യാസ വിഭാഗം അടച്ചുപൂട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടറെ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിക്കുക
- ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ തസ്തികയും ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കുക.
- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പുനക്രമീകരിച്ച് കൂടുതൽ ക്ലർക്ക് തസ്തികകൾ സൃഷ്ടിക്കുക.
- വിദ്യാഭ്യാസ കോഡ് പുതുക്കുക, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് ഒരു മാനുവൽ ഉണ്ടാക്കുക
- എല്ലാ സ്കൂളുകളിലും മരപ്പണിയും പൂന്തോട്ടപരിപാലനവും നിർബന്ധമാക്കണം.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Report of Travancore Education reforms commitee" (PDF).
- ↑ "State Advisory Committee for Educational Improvement. (Expired)" (PDF). Archived from the original (PDF) on 2010-09-03. Retrieved 2021-05-12.
- ↑ "State Advisory Committee for Educational Improvement. (Expired)" (PDF). Archived from the original (PDF) on 2010-09-03. Retrieved 2021-05-12.