ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിലിലും ശ്രീ മൂലം പ്രജാ സഭയിലും ചേർത്തലയെ പ്രതിനിധീകരിച്ച പൊതു പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനും നായർ സമുദായോദ്ധാരകനുമായിരുന്നു കട്ടിയാട് ശിവരാമപണിക്കർ (1892 - 28 ജൂലൈ 1960). ചട്ടമ്പി സ്വാമിയുടെ ശിഷ്യരും സൃഹൃത്തുക്കളുമായ തീർത്ഥപാദ പരമഹംസർ, കുമ്പളത്തു ശങ്കുപ്പിള്ള, പ്രാക്കുളം പത്മനാഭപിള്ള തുടങ്ങിയവരോടൊപ്പം സാമൂഹ്യ പരിഷ്ടരണ ശ്രമങ്ങളിൽ ഭാഗഭക്കായി.[1]

കട്ടിയാട് ശിവരാമപണിക്കർ

ജീവിതരേഖ തിരുത്തുക

ചേർത്തല കുട്ടിയാട്ടുകുടുംബത്തിൽ 1867ൽ ജനിച്ചു. ചേർത്തല ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. പിന്നീട് എൻ.എസ്.എസ്. സ്കൂളുകളുടെ ഇൻസ്പെക്ടറായും ജനറൽ മാനേജറായും പ്രവർത്തിച്ചു. 1932 ൽ ആർ.എം. സ്തതം ചെയർമാനായ തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനിൽ ഡോ. ജീവനായകത്തോടൊപ്പം അംഗമായി പ്രവർത്തിച്ചു. ഈ കമ്മീഷനാണ് ആദ്യമായി വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യാൻ നിർദേശിച്ചത്. ഉച്ചഭക്ഷണത്തിന്‌ കഴിവില്ലാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ച്‌ അദ്ദേഹം തുടങ്ങിയ പിടിയരിപ്രസ്ഥാനത്തിന്റെ മാതൃകയിലാണ് വഞ്ചിപൂവർഫണ്ട്‌ രൂപീകരിച്ചത്.[2]കൊല്ലം പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ ഹെഡ്‍മാസ്റ്ററായിരുന്നു.[3]

അവലംബം തിരുത്തുക

  1. ആർ. രാമൻ നായർ (2016). ചട്ടമ്പി സ്വാമികൾ ഒരു ധൈഷണിക ജീവചരിത്രം. തിരുവനന്തപുരം: സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ്. p. 565. ISBN 978-93-83763-30-6.
  2. "SIVARAMA PANICKER, KATTIYATTU". www.nairs.in.
  3. https://schoolwiki.in/%E0%B4%8E%E0%B5%BB.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82