തിരുതാളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ആയുർവേദ ഔഷധച്ചെടിയാണ് തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇംഗ്ലീഷ് പേര് : Obscure Morning Glory. ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.[1] സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക് തിരുതാളി മരുന്നാണ്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തിൽ ലക്ഷ്‌മണ എന്നാണിതിന്റെ പേര്.[2] തമിഴിൽ മാഞ്ജികം എന്നു പറയുന്നു. കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്
തിരുതാളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. obscura
|
Binomial name | |
Ipomoea obscura (L.) Ker Gawl.
| |
Synonyms | |
Ipomoea luteola R.Br. (non Jacq.: preoccupied) |
രസാദി ഗുണങ്ങൾ
തിരുത്തുകരസം : മധുരം
വീര്യം : ഗുരു, സ്നിഗ്ദം
ഗുണം : ശീതം
വിപാകം : മധുരം
ഔഷധ ഗുണങ്ങൾ
തിരുത്തുകആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്. ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും [3]
ചിത്രശാല
തിരുത്തുക-
പൂവ്
അവലംബം
തിരുത്തുക- ↑ ദശപുഷ്പങ്ങൾ : പ്രകൃതിയുടെ ഔഷധക്കൂട്ട് : മനോരമ ഓൺലൈൻ
- ↑ http://www.flowersofindia.net Obscure Morning Glory /
- ↑ ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും- കാർഷിക സർവകലാശാല പേജ് 27