തിരുക്കുടുംബം

(തിരുകുടുംബം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാലനായ യേശുവും മാതാവ് മറിയവും വളർത്ത് പിതാവ് യൗസേപ്പും അടങ്ങുന്ന നസ്രത്തിലെ കുടുംബത്തെയാണ് റോമൻ കത്തോലിക്കാ സഭ തിരുക്കുടുംബം (Holy Family) എന്ന് അഭിസംബോധന ചെയ്യുന്നത്. ഈ ഭക്തിവിധിയുടെ ലക്ഷ്യമായ യേശുവിന്റെ കുടുംബത്തിന്റെ പേര് മലയാളത്തിൽ, ചെറിയ അക്ഷരഭേദത്തോടെ തിരുകുടുംബം എന്നും എഴുതാറുണ്ട്. വിശുദ്ധിയോടെ മാതൃകാപരമായി ജീവിച്ച കുടുംബമായതിനാലാണ് "തിരുക്കുടുംബം" എന്ന പേരുണ്ടായത്. ക്രിസ്തുമസ് കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് തിരുക്കുടുംബത്തിന്റെ തിരുനാൾ കത്തോലിക്കാ സഭയിൽ ആചരിക്കുന്നത്. ജനുവരി 1-നോ ഡിസംബർ 31-നോ ആണ് ഈ തിരുന്നാൾ ആചരിക്കാറ്. പതിനേഴാം നൂറ്റാണ്ടിൽ കാനഡയിലെ ഒരു മെത്രാൻ തിരുക്കുടുംബത്തിരുനാൾ ആചരിച്ചുപോന്നിരുന്നു. 1893-ൽ ലെയോ പതിമൂന്നാമൻ മാർപ്പാപ്പയാണ് തിരുനാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജ്വാൻ സൈമൺ വരച്ച തിരുകുടുംബത്തിന്റെ ചിത്രം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തിരുക്കുടുംബം&oldid=1699406" എന്ന താളിൽനിന്ന് ശേഖരിച്ചത്