തിരനോട്ടം (1978-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ കൂട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

തിരനോട്ടം
ചിത്രത്തിലെ ഒരു രംഗം
സംവിധാനംഅശോക്‌കുമാർ
നിർമ്മാണംശശീന്ദ്രൻ
അഭിനേതാക്കൾമോഹൻലാൽ
രവികുമാർ
രേണുചന്ദ്ര
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണംഎസ്.കുമാർഐസക്
സ്റ്റുഡിയോമൃത്യുഞ്ജയഫിലിംസ്
റിലീസിങ് തീയതിറിലീസ് ചെയ്തിട്ടില
രാജ്യംഇന്ത്യ
ഭാഷമലയാളം

ചിത്രത്തെകുറിച്ച്

തിരുത്തുക

മോഹൻലാലിന്റെ ആദ്യ ചിത്രമാണ് തിരനോട്ടം.ഇ ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന് പതിനാറ് വയസ്സ് പ്രായമേ ഉള്ളു.മോഹൻലാലിന്റെ സുഹൃത്തുകൾ ആയ പ്രിയദർശൻ,സുരേഷ്കുമാർ,അശോക്‌കുമാർ,മണിയൻപിള്ളരാജു,തുടങ്ങിയവർ ചേർന്നാണ് ഇ ചിത്രം എടുത്തിരിക്കുന്നത്.പ്രിയദർശൻ അസിസ്റ്റന്റ്‌ ഡയറക്ടർ ആയുംസുരേഷ്കുമാർ ക്ലാപ്പ് ബോയ്‌ ആയും,ശശിന്ദ്രൻ നിർമ്മാതാവ് ആയും,അശോക്‌കുമാർ സംവിധയകാൻ ആയും ഇ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.മോഹൻലാലിനെ വെച്ച് ആദ്യ രംഗം ചിത്രികരിച്ചത് സൈക്കിൾ ഓടിക്കുന്ന രംഗംമായിരുന്നു.മോഹൻലാലിനെ വെച്ച് ഇ ആദ്യ രംഗംചിത്രികരിച്ചത് 1978.സെപ്റ്റംബർ.4 നു രാവിലെ 11.30 നു മോഹൻലാലിന്റെ തിരുവനന്തപുരത്തെ മുടവൻമുഗളിലെ വീടിനു മുൻപിൽവെച്ചായിരുന്നു തിരനോട്ടത്തിന്റെ ആദ്യ രംഗം ചിത്രികരിച്ചത് .ഇതിൽ ലാലിന്റെ വേഷംഒരു മുണ്ട് മാത്രമായിരുന്നു .സെൻസർ ബോർഡുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം ചിത്രം റിലീസ് ചെയാൻ പറ്റിയിലെങ്കിലും പിന്നിട് കൊലം തിയറ്ററിൽ മാത്രം ചിത്രം റിലീസ് ചെയുതു എന്നാണ് പറയുന്നത്.ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ മൃത്യുഞ്ജയഫിലിംസ് സ്റ്റുഡിയോവിലാണ് നടന്നത്.

കഥാപാത്രങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക