തിയൊഡോർ ഷ്വാൻ
ഒരു ജർമ്മൻ ശരീരശാസ്ത്രജ്ഞനായിരുന്നു (physiologist) തിയൊഡോർ ഷ്വാൻ (1810 ഡിസംബർ 7 - 1882 ജനുവരി 11). ജീവശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളിൽ ഒന്നായിരുന്നു, കോശസിദ്ധാന്തം. ബാഹ്യനാഡീവ്യവസ്ഥയിലെ ഷ്വാൻ കോശങ്ങൾ പെപ്സിൻ എന്ന ദഹനരസം യീസ്റ്റ് കോശത്തിന്റെ ജൈവസ്വഭാവം എന്നിവയൊക്കെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളാണ്. മെറ്റാബോളിസം (ഉപാപചയപ്രവർത്തനം) എന്ന പദവും അദ്ദേഹത്തിന്റേ സംഭാവനയാണ്.
തിയൊഡോർ ഷ്വാൻ | |
---|---|
![]() Theodor Schwann | |
ജനനം | Neuss, First French Empire (now in Germany) | 7 ഡിസംബർ 1810
മരണം | 11 ജനുവരി 1882 | (പ്രായം 71)
അറിയപ്പെടുന്നത് | Cell theory Schwann cells |
Scientific career | |
Influences | Johannes Peter Müller |
മുൻകാലജീവിതം തിരുത്തുക
ന്വസ്സ് എന്ന സ്ഥലത്താണു ഷ്വാൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. ഷ്വാൻ കൊളോണിലെ ജസ്സ്യൂട്സ് കോളേജിലാണു പഠിച്ചത്. പിന്നീട് ബോണിൽ പഠിക്കുമ്പോൾ ഫിസിയോളജിസ്റ്റ് ആയ ജൊഹാന്നെസ് പീറ്റർ മില്ലറിനെ പരിചയപ്പെട്ടു.
സംഭാവനകൾ തിരുത്തുക
ജൊഹാന്നെസ് പീറ്റർ മില്ലറിന്റെ സ്വാധീനത്തിലാണു ബർലിനിൽ വച്ചു തിയൊഡോർ ഷ്വാൻ തന്റെ ഏറ്റ്വും വിലപ്പെട്ട സംഭാവനകൾ നടത്തിയത്. കോശസിദ്ധാന്തം 1838ൽ മത്തിയാസ് ജക്കോബ് ഷ്ലീഡൻ എല്ലാ സസ്യങ്ങളും കോശനിർമിതങ്ങളാണെന്ന് ക്ണ്ടെത്തി. ഈ വിവരം അദ്ദേഹം ഇതുപോലെ നോട്ടോകോർഡ് എന്ന ജന്തുവിലും കണ്ടെത്തിയ ഷ്വാനു കൈമാറി. തിയൊഡോർ ഷ്വാൻ തന്റെ സൂക്ഷ്മദർശിനിയുപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം ഉപസംഹരിച്ചത് ഇപ്രകാരമാണ്. "എല്ലാ ജീവികളും കോശാങ്ങളാലും കോശോൽപ്പന്നങ്ങളാലും നിർമ്മിതമാണ്. [1]