ടിയാൻഗോങ്ങ്‌ 1

(തിയാൻഗോങ് 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈന വിക്ഷേപിച്ച, മനുഷ്യവാസ യോഗ്യമായ ബഹിരാകാശനിലയമാണ് ടിയാൻഗോങ്ങ്‌ 1 (Chinese: 天宫一号). സ്വർഗ്ഗീയ കൊട്ടാരം (Heavenly Palace) എന്നാണ് തിയാൻഗോങ് എന്നതിന്റെ വാച്യാർത്ഥം. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ നിലയമായ സല്യൂട്ട് ബഹിരാകാശ നിലയത്തിന്റെ മാതൃകയിലാണ് ടിയാൻഗോങ്ങ് ബഹിരാകാശ നിലയവും രൂപ കൽപ്പന ചെയ്തിരിക്കുന്നത്. 2011 സെപ്റ്റംബർ 29 ന് രാവിലെ 9.16ന് ഗോബി മരുഭൂമിയിൽ ജിയുക്യൂവാനിലെ വിക്ഷേപണത്തറയിൽ നിന്നും ലോങ് മാർച്ച് റോക്കറ്റിന്റെ സഹായത്താൽ ഇത് വിക്ഷേപിച്ചു. താഴ്ന ഭൂസ്ഥിര ഭ്രമണപഥത്തിലാണ്ബഹിരാകാശ നിലയം സ്ഥിതിചെയ്യുന്നത്. [3]

Tiangong-1
天宫一号
Drawing of Tiangong-1 (left) docked to Shenzhou (right)
Station statistics
COSPAR ID2011-053A
SATCAT no.37820Edit this on Wikidata
Crew3 (പ്രതീക്ഷിക്കുന്നു)
LaunchSeptember 29, 2011
Launch padJiuquan LA-4/SLS-1
Mass8,506 കി.ഗ്രാം (18,753 lb)
Length10.4 മീ (34.1 അടി)
Diameter3.35 മീ (11.0 അടി)
Pressurised volume15 m3 (530 cu ft)
Periapsis altitude355 കിലോമീറ്റർ (221 മൈ)[1]
Apoapsis altitude362 കിലോമീറ്റർ (225 മൈ)[1]
Orbital inclination42 degrees[2]
Days in orbit4803
(as of 22 നവംബർ)
Tiangong1
Traditional Chinese天宮一號
Simplified Chinese天宫一号
Literal meaningHeavenly Palace-1 or Sky Palace-1

ചൈനയുടെ "പ്രോജക്ട് - 921-2" എന്ന ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ടിയാൻഗോങ്ങ്‌ 1 ന്റെ ആയുസ്സ് ഏകദേശം രണ്ടുവർഷമായി കണക്കാക്കുന്നു. സ്ഥിരമായി പ്രവർത്തിക്കുന്ന ബഹിരാകാശനിലയത്തിൽ മനുഷ്യരെ എത്തിച്ച് ഗവേഷണം നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ഇതിന്റെ വിക്ഷേപണം. ബഹിരാകാശ വാഹനങ്ങളുടെ പറന്നിറങ്ങൽ, നിലയവുമായുള്ള സംയോജനം, തിരികെയുള്ള യാത്ര തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുണ്ടാക്കേണ്ട തയ്യാറെടുപ്പുകൾ പഠിക്കുക എന്നതാണ് ഇപ്പോൾ ആൾരഹിതമായി വിക്ഷേപിച്ച ടിയാൻഗോങ്ങ്‌ 1 മോഡ്യൂളിന്റെ ലക്ഷ്യം. 2020 - ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഈ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വരുന്ന നാളുകളിൽ ടിയാൻഗോങ്ങ്‌ 2, ടിയാൻഗോങ്ങ്‌ 3 ഘടകങ്ങകളും വരുന്ന നാളുകളിൽ വിക്ഷേപിക്കുവാൻ ചൈന ലക്ഷ്യമിടുന്നു. [4]

  1. 1.0 1.1 http://www.people.com.cn/h/2011/1001/c25408-1418236438.html Archived 2011-11-13 at the Wayback Machine. People's Daily ശേഖരിച്ചത് 2011-10-01.
  2. Peat, Chris. "Tiangong 1 - Visible Passes". Heavens-Above GmbH. Retrieved October 3, 2011.
  3. The Guardianശേഖരിച്ചത് 05-11-2011
  4. Xinhua ശേഖരിച്ചത് 05-11-2011
"https://ml.wikipedia.org/w/index.php?title=ടിയാൻഗോങ്ങ്‌_1&oldid=3786712" എന്ന താളിൽനിന്ന് ശേഖരിച്ചത്