തിബാവ് മിൻ, തെബാവ് അല്ലെങ്കിൽ തീബാവ് (ബർമ്മീസ്: သီပေါ‌မင်း, pronounced [θìbɔ́ mɪ́ɰ̃]; 1 ജനുവരി 1859 - 19 ഡിസംബർ 1916) ബർമ്മയിലെ (മ്യാൻമർ) കോൻബോംഗ് രാജവംശത്തിലെ അവസാനത്തെ രാജാവും കൂടാതെ രാജ്യത്തിന്റെ ചരിത്രത്തിലെ അവസാനത്തെ ബർമീസ് രാജാവുമായിരുന്നു. 1886 ജനുവരി 1 ന് ഔദ്യോഗികമായി പിടിച്ചടക്കുന്നതിന് മുമ്പ് 1885 നവംബർ 29 ലെ മൂന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൈന്യം ബർമീസ് സാമ്രാജ്യത്തിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയതോടെയാണ് അദ്ദേഹത്തിന്റെ ഭരണത്തിന് അവസാനമായത്.

തിബാവ്
သီပေါ‌မင်း
Thibaw c.
King of Burma
Prince of Thibaw
ഭരണകാലം 1 October 1878 – 30 November 1885[അവലംബം ആവശ്യമാണ്]
കിരീടധാരണം 6 November 1878
മുൻഗാമി Mindon Min
Successor Empire abolished
(Victoria as Empress of India)
Prime Minister Kinwun Mingyi U Kaung
ജീവിതപങ്കാളി Supayalat
മക്കൾ
2 sons, 6 daughters, including:
Myat Phaya Gyi
Myat Phaya Lat
Myat Phaya
Myat Phaya Galay
രാജവംശം Konbaung
പിതാവ് Mindon Min
മാതാവ് Laungshe Mibaya
കബറിടം Ratnagiri, India
ഒപ്പ് [[Image:|125px|alt=|തിബാവ് മിൻ's signature]]
മതം Theravada Buddhism

മുൻകാലജീവിതം

തിരുത്തുക

മൌങ് യേ സെറ്റ് (မောင်ရေစက်) എന്ന തിബാവ് രാജകുമാരൻ രാജാവായ മിൻഡന്റെയും അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാളായ ലോങ്ഷെ മിബായയുടെയും മകനായി ജനിച്ചു. തിബാവിന്റെ അമ്മയെ രാജകൊട്ടാരത്തിൽ നിന്ന് മിൻഡൻ പുറത്താക്കുകയും അവളുടെ അവസാന വർഷങ്ങൾ ഒരു തിലാഷിൻ അഥവാ ബർമീസ് ബുദ്ധമത സന്യാസിനിയായി ശിഷ്ടകാലം ചെലവഴിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ, തിബാവ് തന്റെ പിതാവിന്റെ പ്രീതി നേടുന്നതിനായി ക്യോങ്ങിൽ (ആശ്രമം) ബുദ്ധമത ഗ്രന്ഥങ്ങൾ പഠിച്ചു. അദ്ദേഹം പഹ്താമാബ്യൻ മതപരീക്ഷകളിൽ വിജയിച്ച അദ്ദേഹം പിതാവിൽ നിന്നും അദ്ദേഹത്തിൻറെ മുഖ്യ രാജ്ഞിയിൽ നിന്നും ബഹുമാനവും അംഗീകാരവും നേടി.

"https://ml.wikipedia.org/w/index.php?title=തിബാവ്_മിൻ&oldid=3823097" എന്ന താളിൽനിന്ന് ശേഖരിച്ചത്