തിണ (സാഹിത്യം)
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date=മാർച്ച് 2012 |demospace= |multi= }}{{ {{{template}}} |1=article |date=മാർച്ച് 2012 |demospace= |multi=}} |
സംഘസാഹിത്യത്തിൽ തമിഴിൽ വികസിച്ചുവന്ന ഒരു രചനാസങ്കേതമാണ് തിണസങ്കല്പം. പഴന്തമിഴിന്റെ ലക്ഷണഗ്രന്ഥമായ തൊൽകാപ്പിയത്തിലെ പൊരുളതികാരത്തിൽ തിണസിദ്ധാന്തം വിവരിക്കപ്പെട്ടിരിക്കുന്നു. ഭരതമുനിയുടെ രസസിദ്ധാന്തവുമായി തിണസിദ്ധാന്തം താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ആസ്വാദനസിദ്ധാന്തമെന്ന നിലയിൽ സമകാലീന കലാനിരൂപണത്തിൽ തിണസങ്കല്പം ഉപയോഗിച്ചുവരുന്നു.
വിവിധ തിണകൾ
തിരുത്തുകതൊൽകാപ്പിയർ തമിഴ് സാഹിത്യത്തെ അകം, പുറം എന്ന് രണ്ട് വകുപ്പുകളാക്കിയിരിക്കുന്നു. പ്രണയം, വിരഹം, വാത്സല്യം, ശോകം തുടങ്ങിയ മാനസികവ്യവഹാരങ്ങളുടെ ചിത്രീകരണമാണ് അകംകവിതകളിലെ പ്രതിപാദ്യം. യുദ്ധം, ഭരണം, കച്ചവടം തുടങ്ങിയ ബാഹ്യജീവിതവ്യവഹാരങ്ങൾ പുറംകവിതയിൽ പ്രതിപാദിക്കുന്നു. പ്രതിപാദ്യത്തിന് അനുകൂലമായാണ് പ്രകൃതിയെ അവതരിപ്പിക്കുന്നത്. സാഹിത്യത്തിൽ പ്രതിപാദിക്കപ്പെടുന്ന ജീവിതത്തിന് അഥവാ 'പൊരു'ളിന് മൂന്നു ഘടകങ്ങളുണ്ട്:- മുതൽ, ഉരി, കരു എന്നിവയാണവ.
സ്ഥലം (നിലം), കാലം (പൊഴുത്) എന്നിവയാണ് 'മുതൽപ്പൊരുൾ' എന്ന് അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ തിണവിഭജനംതന്നെയാണ് നിലം. മുല്ല, കുറിഞ്ഞി, മരുതം, നെയ്തൽ എന്നീ നാലു തിണകളെ മാത്രമാണ് തൊൽകാപ്പിയർ നിലങ്ങളായി കണക്കാക്കുന്നത്. ഇവ കൂടാതെ ഇടനിലമായ പാലയും ചേർന്നതാണ് ഐന്തിണകൾ. ഐന്തിണകൾ കൂടാതെ കൈക്കിള, പെരുന്തിണ എന്ന് രണ്ട് പരിസരങ്ങളെക്കൂടി ചേർത്ത് എഴുതിണകൾ എന്നു വിളിക്കുന്നു. ഈ ഏഴു തിണകൾ അകംസാഹിത്യത്തെക്കുറിക്കാനാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് സമാന്തരമായി പുറത്തിണകൾക്ക് വെട്ചി, വഞ്ചി, ഉഴിഞ്ഞ, തുമ്പ, വാക, കാഞ്ചി, പാടാൺ എന്നിങ്ങനെ വ്യവസ്ഥ ചെയ്തിരിക്കുന്നു. തിണകളുടെ ഉപവിഭാഗങ്ങളാണ് തുറകൾ. ഓരോ തിണയുമായും ബന്ധപ്പെട്ട് വർഷം (പെരുമ്പൊഴുത്), ദിവസം (ചിറുപ്പൊഴുത്) എന്നിവയുടെ ഘട്ടങ്ങളും നിർദ്ദേശിച്ചിരിക്കുന്നു. ഇതാണ് പൊഴുത്.
ഓരോ തിണയ്ക്കും അവയുടെ ദേവത (കടവുൾ), ജനത (മക്കൾ), പക്ഷി (പുൾ), മൃഗം (വിലങ്ക്), സ്ഥാനം (ഊർ), ജലാശയം (നീർ), പൂവ്, ഭക്ഷണം (ഉണവ്), താളവാദ്യം ((പറ), തന്ത്രിവാദ്യം (യാഴ്), ഈണം (പൺ), തൊഴിൽ തുടങ്ങിയവ ഉണ്ട്. ഇവയെ എല്ലാം കരുക്കൾ എന്ന് വിളിക്കുന്നു.
ഉരി എന്നത് പ്രതിപാദ്യവിഷയമാണ്.
കുറിഞ്ചി തിണ
തിരുത്തുകമലമ്പ്രദേശങ്ങളിൽ കാണുന്ന പൂവും (കുറിഞ്ഞി)[1] സൗന്ദര്യ പ്രതീകമായ മുരുകനുമാണ് കുറിഞ്ചി തിണയുടെ ചിഹ്നങ്ങൾ[1].
മരുതം തിണ
തിരുത്തുകജലാശയങ്ങളോടു ചേർന്നു കാണുന്ന ചെമ്പൂക്കൾ ഉള്ള വൃക്ഷവും മഴയുടെ ദേവനായ വേന്തനുമാണ് മരുതം തിണയുടെ ചിഹ്നങ്ങൾ.
മുല്ലൈ തിണ
തിരുത്തുകമേച്ചിൽ പുറങ്ങളിൽ കാണുന്ന മുല്ലപ്പൂവും ഇടയദേവതയായ മായോനുമാണ് മുല്ലൈ തിണയുടെ ചിഹ്നങ്ങൾ.
നെയ്തൽ തിണ
തിരുത്തുകആമ്പലും വരുണനുമാണ് നെയ്തൽ തിണയുടെ ചിഹ്നങ്ങൾ. സ്ഥലം ചതുപ്പ് പ്രദേശം. സമുദ്രതീര പ്രദേശമാണ്. മീൻപിടുത്തമാണ് മുഖ്യതൊഴിൽ
പാലൈ തിണ
തിരുത്തുകപാലൈതിണയുടെ ചിഹ്നം പച്ചനിറമാർന്ന വൃക്ഷമാണ്. സ്ഥലം ഊഷരഭൂമിയാണ്. കൊറ്റവൈ എന്ന രണദേവതയാണ് പാലൈ തിണ്ണയുടേത്.
കാലവും ഋതുവും
തിരുത്തുകതിണകളിൽ സ്ഥലത്തോട് ചേർന്ന് കാലവും കടന്നുവരുന്നു്. കുറിഞ്ചി രാത്രിയോടും മഴയോടും ചേർന്നും, മരുതം പുലർകാലവുമായും മുല്ലൈ മുകിൽ നിറഞ്ഞ സന്ധ്യയോടു ചേർന്നും നെയ്തൽ അപരാഹ്നവുമായും പാലൈ വേനൽക്കാല മധ്യാഹ്നത്തോടു ചേർന്നും കടന്നുവരുന്നു.
പ്രണയവുമായുള്ള ബന്ധം
തിരുത്തുകഈ വിഭജനങ്ങൾ പ്രേമവുമായി ബന്ധപ്പെട്ടവയാണ്. കുറിഞ്ചി കാമുകീകാമുക സമാഗമത്തിന്റെ പശ്ചാത്തലമാണ്. പാലൈ വിരഹ പശ്ചാത്തലം; മുല്ലൈ ക്ഷമാപൂർവമായ കാത്തിരിപ്പിന്റെ പശ്ചാത്തലം; നെയ്തൽ ഉത്കണ്ഠാകുലമായ കാത്തിരിപ്പിന്റെ പശ്ചാത്തലം, മരുതം വെറുപ്പിന്റെ പശ്ചാത്തലം. കുറിഞ്ചിക്ക് വിവാഹത്തിനു മുൻപും മരുതത്തിന് വിവാഹത്തിനുശേഷവും മാത്രമേ സാംഗത്യമുള്ളു. കാവ്യാവിഷ്കരണത്തിന് വ്യക്തതയും മിതത്വവും സിദ്ധിക്കാൻ തിണ സങ്കല്പനം സഹായകമാണ്. ഈ തിണകളെല്ലാം അകം കവിതകളിൽ ഉൾപ്പെട്ടിരിക്കുന്നവയാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 പുഴ.കോം Archived 2016-03-04 at the Wayback Machine. കേരളത്തിന്റെ ഗോത്രവർഗ സസ്യവിജ്ഞാനം: ഇ. ഉണ്ണികൃഷ്ണൻ