താഷിർ (അർമേനിയൻ: Տաշիր) ജോർജിയ അതിർത്തിക്കടുത്ത് അർമേനിയയുടെ വടക്ക് ഭാഗത്ത്, ലോറി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. പ്രവിശ്യാ കേന്ദ്രമായ വനാഡ്‌സറിന് 42 കിലോമീറ്റർ വടക്കായും തലസ്ഥാനമായ യെറിവാനിൽ നിന്ന് 154 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2016ലെ ഔദ്യോഗിക കണക്ക് പ്രകാരം താഷിറിന്റെ ജനസംഖ്യ ഏകദേശം 7,500 ആയിരുന്നു.

താഷിർ

Տաշիր
താഷിർ is located in Armenia
താഷിർ
താഷിർ
Coordinates: 41°07′28″N 44°16′55″E / 41.12444°N 44.28194°E / 41.12444; 44.28194
Country അർമേനിയ
MarzLori
Established1844
വിസ്തീർണ്ണം
 • ആകെ5.6 ച.കി.മീ.(2.2 ച മൈ)
ഉയരം
1,500 മീ(4,900 അടി)
ജനസംഖ്യ
 (2011 census)
 • ആകെ7,773
 • ജനസാന്ദ്രത1,400/ച.കി.മീ.(3,600/ച മൈ)
സമയമേഖലUTC +4
Postal code
2101
Sources: Population[1]

പദോൽപ്പത്തി തിരുത്തുക

1844 മുതൽ 1853 വരെയുള്ള കാലത്ത് കൊക്കേഷ്യൻ യുദ്ധത്തിൽ നേതാവായിരുന്ന റഷ്യൻ രാജകുമാരനും ഫീൽഡ് മാർഷലുമായിരുന്ന മിഖായേൽ സെമിയോനോവിച്ച് വോറോണ്ട്സോവിന്റെ ബഹുമാനാർത്ഥമാണ് ഈ പട്ടണം 1844-ൽ വോറോണ്ട്സോവ്ക എന്ന പേരിൽ സ്ഥാപിതമായത്. 1935-ൽ ബോൾഷെവിക് വിപ്ലവകാരിയായിരുന്ന മിഖായേൽ കാലിനിന്റെ ബഹുമാനാർത്ഥം സോവിയറ്റ് അധികാരികൾ ഈ പട്ടണത്തെ കാലിനിനോ എന്ന് പുനർനാമകരണം ചെയ്തു. 1991-ൽ അർമേനിയയുടെ സ്വാതന്ത്ര്യത്തോടെ, ഗ്രേറ്റർ അർമേനിയയുടെ 13 ആമത്തെ പ്രവിശ്യയായിരുന്ന ഗുഗാർക്ക് പ്രവിശ്യയ്ക്കുള്ളിലെ ചരിത്രപ്രസിദ്ധമായ താഷിർ കന്റോണിന്റെ പേരിൽ പട്ടണം പുനർനാമകരണം ചെയ്യപ്പെട്ടു.

ചരിത്രം തിരുത്തുക

 
11-ആം നൂറ്റാണ്ടിന്റെ തുടക്കത്തിnz താഷിർ-ഡ്സോറാഗെറ്റ് രാജ്യം.

ചരിത്രപരമായി, ഗ്രേറ്റർ അർമേനിയയിലെ പതിമൂന്നാമത്തെ പ്രവിശ്യയായിരുന്ന ഗുഗാർക്ക് പ്രവിശ്യയിലെ താഷിർ കന്റോണിലാണ് ആധുനിക താഷിറിന്റെ പ്രദേശം ഉൾപ്പെടുത്തിയിരുന്നത്. അർസാസിഡ് രാജവംശത്തിന്റെയും (എ.ഡി. 52-428) പിന്നീട് സസാനിദ് പേർഷ്യയുടെയും (428-651) ഭരണകാലത്ത് ആർറ്റിക് പ്രദേശം കംസാരകൻ അർമേനിയൻ കുലീന കുടുംബത്തിന്റെ കീഴിലായിരുന്നു. 654-ൽ അർമേനിയയിലെ അറബ് അധിനിവേശത്തോടെ ഈ മേഖല ബഗ്രാറ്റിഡ് രാജവംശത്തിന് ലഭിക്കുകയും പിന്നീട് 885-ൽ അർമേനിയയിലെ ബഗ്രാറ്റിഡ് രാജ്യം സ്ഥാപിക്കപ്പെടുകയും ചെയ്തു.

979 നും 1118 നും ഇടയിൽ, താഷിർ പ്രദേശം കിയൂറിയൻ രാജവംശത്തിന്റെ ഭരണത്തിൻ കീഴിൽ താഷിർ-ഡ്സൊറാഗെറ്റ് രാജ്യത്തിന്റെ ഭാഗമായി. 1201 നും 1360 നും ഇടയിൽ, ജോർജിയ രാജ്യത്തിന്റെ ഒരു സംരക്ഷിത പ്രദേശമെന്ന നിലയിൽ സക്കാരിദ് അർമേനിയയുടെ ഭാഗമായിരുന്നു ഇത്. അർമേനിയയിലെ സക്കാറിദ് രാജകുമാരന്മാരുടെ ഭരണത്തിൻ കീഴിൽ അർമേനിയൻ സംസ്കാരത്തിന്റെയും പണ്ഡിതന്മാരുടെയും ഒരു പ്രമുഖ കേന്ദ്രമായി ഈ പ്രദേശം മാറി. എന്നിരുന്നാലും, 1236-ൽ മംഗോളിയക്കാർ അനി പിടിച്ചെടുത്തതിനുശേഷം, സക്കരിദ് അർമേനിയ ഇൽഖാനേറ്റിന്റെ ഭാഗമെന്ന നിലയിൽ ഒരു മംഗോളിയൻ സംരക്ഷക പ്രദേശമായി മാറി. 14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇൽഖാനേറ്റിന്റെ പതനത്തിനുശേഷം, സക്കരിദ് രാജകുമാരന്മാർ 1360-ൽ തുർക്കി ഗോത്രങ്ങളുടെ അധിനിവേശത്തിലേക്ക് വീഴുന്നതുവരെ താഷിർ നിയന്ത്രിച്ചു.

14 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ അഖ് ഖ്വൊയുൻലു, കാര കൊയിൻലു, ഓട്ടോമൻ, പേർഷ്യൻ അധിനിവേശങ്ങൾക്കുശേഷം, എന്നിവരുടെ അധിനിവേശത്തിന് ശേഷം, വടക്കൻ അർമേനിയയിലെ ഭൂരിഭാഗം പ്രദേശങ്ങളും 1801-ൽ റഷ്യൻ സാമ്രാജ്യത്തിന് അനുകൂലമായി ഖജർ പേർഷ്യയിൽ കൂട്ടിച്ചേർക്കപ്പെട്ടു. 1813 ഒക്ടോബർ 24-ന് റഷ്യൻ സാമ്രാജ്യവും ഖജർ പേർഷ്യയും തമ്മിൽ ഒപ്പുവെച്ച ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം താഷിർ പ്രദേശം ഔദ്യോഗികമായി റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി.

1844-ൽ റഷ്യൻ സാമ്രാജ്യത്തിനുള്ളിൽ സരാടോവ് മേഖലയിൽ നിന്ന് ഈ പ്രദേശത്തിലെത്തിയ റഷ്യൻ കുടിയേറ്റക്കാരാണ് വോറോണ്ട്സോവ്ക എന്ന പേരിൽ പട്ടണം സ്ഥാപിച്ചത്. കോക്കസസിന്റെ വൈസ്രോയി മിഖായേൽ സെമിയോനോവിച്ച് വോറോണ്ട്സോവിന്റെ പേരാണ് പുതുതായി സ്ഥാപിതമായ താമസകേന്ദ്രത്തിന് നൽകിയിരിക്കുന്നത്. 1846-ൽ ഇത് ടിഫ്ലിസ് ഗവർണറേറ്റിലെ ബോർച്ചലി ഉയെസ്ഡിൽ ഉൾപ്പെടുത്തി.

1935-ൽ, സോവിയറ്റ് ഭരണകാലത്ത്, റഷ്യൻ ബോൾഷെവിക് വിപ്ലവ നേതാവ് മിഖായേൽ കാലിനിന്റെ പേരിൽ ഈ സ്ഥലം കാലിനിനോ എന്ന് പുനർനാമകരണം ചെയ്തു. 1961-ൽ, കലിനിനോ റയോണിന്റെ കേന്ദ്രമായി മാറുന്നതിന് ഒരു നഗര-വിഭാഗം താമസകേന്ദ്രത്തിന്റെ  സ്ഥാനം കാലിനിനോയ്ക്ക് ലഭിച്ചു. 1983-ൽ ഇതിന് ഒരു പട്ടണത്തിന്റെ പദവി ലഭിച്ചു.[2]

1991-ൽ സോവിയറ്റ് നുകത്തിൽനിന്നുള്ള അർമേനിയയുടെ സ്വാതന്ത്ര്യത്തോടെ, ഗുഗാർക്കിലെ ചരിത്രപ്രസിദ്ധമായ താഷിർ കന്റോണിന്റെ പേരിൽ ഈ പട്ടണം താഷിർ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ഒടുവിൽ 1995-ലെ ഭരണപരിഷ്കാരങ്ങൾ പ്രകാരം രൂപീകരിച്ച ലോറി പ്രവിശ്യയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഭൂമിശാസ്ത്രം തിരുത്തുക

ലോറി സമതലത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന താഷിർ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 മീറ്റർ ഉയരത്തിൽ താഷിർ നദിയോരത്താണ് സ്ഥിതി ചെയ്യുന്നത്.[3]

അവലംബം തിരുത്തുക

  1. 2011 Armenia census, Lori Province
  2. "Tashir community, Lori Province". Archived from the original on 2017-10-03. Retrieved 2021-11-11.
  3. Our Town Archived 2015-05-26 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=താഷിർ&oldid=3805055" എന്ന താളിൽനിന്ന് ശേഖരിച്ചത്