താഴത്തങ്ങാടി ബസ്സപകടം
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിലെ അറുപുഴ ഭാഗത്ത് 2010 മാർച്ച് 23-ന് ഉച്ചക്ക് 2.30ഓടെ സ്വകാര്യബസ്സ് മീനച്ചിലാറിലേക്ക് മറിഞ്ഞു[1]. പി.ടി.എസ്. എന്ന സ്വകാര്യബസ്സാണ് അപകടത്തിൽ പെട്ടത്. ഈ അപകടത്തിൽ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ബസ്സിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.
അപകട കാരണം
തിരുത്തുകകാറിന് സൈഡ് കൊടുക്കവെ, സ്റ്റിയറിങ് ബാലൻസ് നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് വാഹനം പുഴയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ അറിയിച്ചു[1].
നഷ്ടപരിഹാരം
തിരുത്തുകഅപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കേരള സർക്കാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ചു വീണ സതീശന്റെ കുടുംബത്തിനു 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകും.രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ കബീറിനും, സൂര്യക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് 2010 മാർച്ച് 24-ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു[2].
അവലംബം
തിരുത്തുക- ↑ 1.0 1.1 "കോട്ടയം ബസ്സപകടം: മരണം 11-ആയി, 22-പേർ ചികിത്സയിൽ". മാതൃഭൂമി. Archived from the original on 2010-03-27. Retrieved 24 March 2010.
- ↑ "മരിച്ചവരുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ". മനോരമ ഓൺലൈൻ. Archived from the original on 2010-03-29. Retrieved 24 March 2010.