താല റ്റുഡു
ജാർഖണ്ഡിൽ നിന്നുള്ള സാന്താലി ഭാഷയിലെ എഴുത്തുകാരിയും നഴ്സുമാണ് താല റ്റുഡു . 2015 ൽ സന്താലി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.
താല റ്റുഡു | |
---|---|
ജനനം | 1972 റാഞ്ചി, ത്സാർഖണ്ഡ്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
കലാലയം | ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ കോളജ് |
തൊഴിൽ | എഴുത്തുകാരി, നഴ്സ്. |
ബന്ധുക്കൾ | രബീന്ദ്രനാഥ് മർമു (സഹോദരൻ) |
ജീവചരിത്രം
തിരുത്തുകരവീന്ദ്രനാഥ് മുർമുവിന്റെ സഹോദരിയാണ് താല റ്റുഡു. ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.[1]
ശരത്ചന്ദ്ര ചതോപാദ്ധായയുടെ പരിനീത എന്ന നോവൽ ബപ്ലനിജ് എന്ന പേരിൽ സാന്താലി ഭാഷയിലേക്ക് താല വിവർത്തനം ചെയ്തു. താലയുടെ ആദ്യ പരിഭാഷയായിരുന്നു അത്. [2] ഈ കൃതിക്ക് 2015 ൽ സാന്താലി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. [3]
അഭിഭാഷകനായ ഗണേഷ് തുഡുവിനെയാണ് താല റ്റുഡു വിവാഹം കഴിച്ചത്.[4] ഈ ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. അനിഷ, ആശിഷ് എന്നിങ്ങനയാണ് മക്കളുടെ പേര്.
അവലംബങ്ങൾ
തിരുത്തുക
- ↑ "Found in translation, a debut feat". The Telegraph. 22 February 2016. Retrieved 27 November 2019.
- ↑ "সাঁওতালি অনুবাদে শরৎচন্দ্র, পুরস্কার তালা টুডুর". Anandabazar Patrika (in Bengali). 19 February 2016. Retrieved 27 November 2019.
- ↑ "AKADEMI TRANSLATION PRIZES (1989-2018)". Sahitya Akademi. Retrieved 20 November 2019.
- ↑ "Found in translation, a debut feat". The Telegraph. 22 February 2016. Retrieved 27 November 2019.