താലീസപത്രാദിവടകം
ഗുളികരൂപത്തിൽ തയ്യാറാക്കുന്ന ഒരു ആയുർവേദ ഔഷധം ആണ് താലീസപത്രാദിവടകം. വാത കഫ പ്രധാനമായ ഗ്രഹണിക്കും ഛർദി, നെഞ്ചുവേദന, പുറം വേദന, ജ്വരം, ശോഥം, അർശസ്, പീനസം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്കും താലീസപത്രാദിവടകം നിർദ്ദേശിക്കാറുണ്ട്.
ഉണ്ടാക്കുന്ന രീതി
തിരുത്തുകതാലീസപത്രം, അത്തിതിപ്പലി, കുരുമുളക് ഇവ 60 ഗ്രാം വീതം; തിപ്പലി, കാട്ടുതിപ്പലിവേര് ഇവ 120 ഗ്രാം വീതം; ചുക്ക് 180 ഗ്രാം, ഏലത്തരി, ഇലവർങം, പച്ചില, നാഗപ്പൂവ്, രാമച്ചം എന്നിവ 15 ഗ്രാം വീതം എടുത്ത് പൊടിച്ച് ചൂർണമാക്കി 20-25 ഗ്രാം ശർക്കര പാവു കാച്ചിയതിൽ ചേർത്ത് ഇളക്കി വടക രൂപത്തിലാക്കിയാണ് പതിവായി സേവിക്കേണ്ടത്.
ഉപയോഗിക്കുന്ന വിധം
തിരുത്തുകയൂഷം (പരിപ്പു വേവിച്ച് ഊറ്റിയെടുത്തത്), മാംസരസം, മദ്യം, അരിഷ്ടം, തൈരിൻ വെള്ളം, പൊടിയരിക്കഞ്ഞി വെള്ളം, പാല് എന്നിവയിലേതെങ്കിലും അനുപാനമായി ഉപയോഗിക്കാം. മലബന്ധമുള്ളവർക്ക് ഈ ചേരുവയിൽ ചുക്കിനു പകരം അത്രയും അളവ് കടുക്കാത്തോടു ചേർക്കേണ്ടതാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താലീസപത്രാദിവടകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |