താര (പർവ്വതം)
പടിഞ്ഞാറൻ സെർബിയയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് താര പർവ്വതം (English: Tara (mountain). ഇറ്റലിയുടെ വടക്കുപടിഞ്ഞാറ് നിന്ന് തുടങ്ങി സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്‌നിയ ഹെർസെഗോവിന, സെർബിയ, മോണ്ടെനെഗ്രോ, അൽബേനിയ, തെക്കുകിഴക്ക് കൊസോവോ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ദിനാറിക് ആൽപ്‌സ് പർവ്വത നിരയുടെ ഭാഗമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്നും 1,000 - 1,500 മീറ്റർ ഉയരത്തിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ഈ മലയുടെ ചെരുവുകൾ ഇടതൂർന്ന വനങ്ങളാൽ പൊതിഞ്ഞിരിക്കുകയാണ്. പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഈ പർവ്വതം. ഈ മലയുടെ ഒരു വലിയ ഭാഗവും താര ദേശീയ പാർക്കാണ്. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സോബ്രീസ്റ്റാണ്. 1,544 മീറ്ററാണ് ഇതിന്റെ ഉയരം.
താര | |
---|---|
Тара | |
ഉയരം കൂടിയ പർവതം | |
Elevation | 1,544 മീ (5,066 അടി) [1] |
Coordinates | 43°50′54″N 19°27′34″E / 43.84833°N 19.45944°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Western Serbia |
Parent range | Dinaric Alps |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Area | 220 കി.m2 (85 ച മൈ) |
Established | 1981 |
ദേശീയ പാർക്ക്
തിരുത്തുകതാര പർവ്വതവും, സ്വിജേസ്ദ മലയും ചേർത്ത് 1981ലാണ് താര നാഷണൽ പാർക്ക് സ്ഥാപിച്ചത്. ഡ്രിന നദി ഒഴുകുന്നത് ഈ പ്രദേശത്ത് കൂടിയാണ്. 220 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ദേശീയ പാർക്ക് സമുദ്ര നിരപ്പിൽ നിന്ന് 250 മുതൽ 1500 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പാർക്കിന്റെ മാനേജ്‌മെന്റ് ഓഫീസ് സ്ഥിതിചെയ്യുന്നത് ബജിന ബസ്തയിലാണ്.
അവലംബം
തിരുത്തുക- Serbia’s Wild Side – Mount Tara, Balkan Insight, 2008-10-20, retrieved 2013-02-11
- Tara (in സെർബിയൻ), Municipality of Bajina Bašta, retrieved 2010-08-25
- Tara – Elegantna i nepredvidiva (in Serbian), Vreme, 2012-08-23, archived from the original on 2020-05-08, retrieved 2017-05-01
{{citation}}
: CS1 maint: unrecognized language (link)