തായ്‌വേര്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സസ്യങ്ങളുടെ മുഖ്യമായ വേര് അഥവാ നാരായവേര് എന്നറിയപ്പെടുന്നതാണ് തായ്‌വേര്(Taproot). ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യമുണ്ടാകുന്ന ഭാഗമാണ് ബീജമൂലം. ഇത് നേരെ താഴോട്ട് മണ്ണിലേയ്ക്ക് വളരുന്നതിനെ പ്രഥമവേര് എന്ന് പറയുന്നു. പയർ, മാവ് തുടങ്ങിയ ചില സസ്യങ്ങളിൽ പ്രഥമവേര് വളർന്ന് പ്രധാന വേരായിത്തീരുന്നു. ഇതിനെയാണ് തായ്‌വേര് എന്ന് വിളിയ്ക്കുന്നത്. തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു. ഈ ദ്വിതീയ വേരുകളിൽനിന്നും ശാഖാവേരുകളുണ്ടാകുന്നു. തായ്‌വേരിന്റെയും ശാഖാ വേരിന്റേയും ആരംഭസ്ഥാനങ്ങൾ വണ്ണം കൂടിയവയും അഗ്രം വണ്ണം കുറഞ്ഞവയുമാണ്.ഈ വേരുകൾ സാധാരണ മണ്ണിനടിയിലേയ്ക്ക് ആഴത്തിൽ വളരുന്നു. ഇത്തരത്തിലുള്ള വേരുപടലമാണ് തായ്‌വേരുപടലം.
അവലംബം
തിരുത്തുക