താമരൈ
ഒരു തമിഴ് കവയിത്രിയും ചലച്ചിത്രഗാന രചയിതാവും എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ് താമരൈ. തമിഴിൽ മാത്രം ഗാനങ്ങൾ എഴുതുന്നതിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും ശുദ്ധതമിഴ് ഗാനങ്ങളാണ് താമരൈയുടേത്. ഉന്നിടെത്തിൽ എന്നെകൊടുത്തേൻ എന്ന ചിത്രത്തിലെ മല്ലിക പൂവേ എന്ന ഗാനവും മിന്നലെ എന്ന ചിത്രത്തിലെ വസീഗര എന്ന ഗാനവും താമരൈയ്ക്ക് വഴിത്തിരിവായി[1][2]. പാർത്ത മുതൽ നാളെ...,നെഞ്ചുക്കുൾ പെയ്തിടും മാമഴൈ..., കൺകൾ ഇരണ്ടാൽ.... തുടങ്ങിയ ഇവരുടെ മറ്റു പ്രശസ്ത ഗാനങ്ങളാണ്.[3]
കുടുംബം
തിരുത്തുകഎഴുത്തുകാരനും തമിഴ് ദേശീയ വിടുതലൈ ഇയക്കം രാഷ്ട്രീയ പ്രവർത്തകനുമായ ത്യാഗു ആണ് ഭർത്താവ്. മകൻ സമരൻ.[3] തന്നെയും മകനെയും ഉപേക്ഷിച്ചുപോയ ഭർത്താവ് ത്യാഗു പരസ്യമായി മാപ്പ് പറയണമെന്നും ത്യാഗുവിന്റെ കഴിഞ്ഞ 20 വർഷത്തെ പൊതുജീവിതം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് 2015 ൽ താമര മൂന്ന് ദിവസം വള്ളുവർകോട്ടത്ത് സമരം നടത്തി.[4]
അവലംബം
തിരുത്തുക- ↑ "താമരൈ:പാട്ടെഴുത്തിന്റെ പെൺവഴി". മലയാള മനോരമ. 2011 Sept 30. Retrieved 2011 Septermber 30.
{{cite news}}
: Check date values in:|accessdate=
and|date=
(help); Italic or bold markup not allowed in:|publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 708. 2011 സെപ്റ്റംബർ 19. Retrieved 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 "ജീവിതം എനിക്ക് സുന്ദരഗാനമല്ല-ബി. ശ്രീരേഖ-മനോരമ ഓൺലൈൻ". Archived from the original on 2012-04-29. Retrieved 2012-04-29.
- ↑ "ഭർത്താവിനെതിരെയുള്ള സമരം: ഇന്ന് വഴിത്തിരിവുണ്ടാകുമെന്ന് താമരൈ". www.mathrubhumi.com. Archived from the original on 2015-03-09. Retrieved 2015 മാർച്ച് 5.
{{cite web}}
: Check date values in:|accessdate=
(help)