ഒരു ചൂടുള്ള വസ്തുവിൽ നിന്ന് താപനിലയുടെ ഫലമായി ഉണ്ടാകുന്ന വൈദ്യുത കാന്തിക വികിരണത്തിന്റെ (ദൃശ്യമായ വെളിച്ചം ഉൾപ്പെടെ) ഉദ്വമനമാണ് താപദീപ്തി അഥവാ ഇൻകാൻഡസെൻസ്(Incandescence).[1]വെളുത്ത തിളക്കം എന്നർത്ഥമുള്ള ഇൻകാൻഡസിറീ എന്ന ലാറ്റിൻ വാക്കിൽ നിന്ന് ആണ് ഈ പദം ഉത്ഭവിച്ചത്.[2]

ചൂടുള്ള ലോഹം ദൃശ്യപ്രകാശം ഉല്പാദിപ്പിക്കുന്നു. ഈ താപവികിരണം മനുഷ്യനേത്രങ്ങൾക്കും ചിത്രമെടുത്ത ക്യാമറയ്ക്കും കാണാനാവാത്ത ഇൻഫ്രാറെഡ് വികിരണങ്ങളും അടങ്ങിയിരിക്കുന്നു - ഇത് ഇൻഫ്രാറെഡ് ക്യാമറകളുപയോഗിച്ചാൽ കാണാനാകും.
The incandescent metal embers of the spark used to light this Bunsen burner emit light ranging in color from white to orange to red or to blue. This change correlates with their temperature as they cool in the air. The flame itself is not incandescent, as its blue color comes from the quantized transitions that result from the oxidation of CH radicals.

താപവികിരണത്തിന്റെ പ്രത്യേക തരമാണ് ഇൻകാൻഡസൻസ്. ഇത് സാധാരണയായി ദൃശ്യപ്രകാശത്തെയാണ് സൂചിപ്പിക്കുന്നതെങ്കിലും താപവികിരണം എന്നതുകൊണ്ട് ഇൻഫ്രാറെഡ് അല്ലെങ്കിൽ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണത്തേയും സൂചിപ്പിക്കാം.

നിരീക്ഷണവും ഉപയോഗവും

തിരുത്തുക

പ്രായോഗികമായി, എല്ലാ ഖര, ദ്രാവക പദാർത്ഥങ്ങളും താപനില 798 K (525 ° C/977 ˚F) എത്തുന്നതോടെ സൌമ്യമായ ചുവന്ന നിറത്തിൽ തിളക്കം തുടങ്ങുന്നു. ഒരു താപോത്സർജ്ജന (exothermic) രാസപ്രവർത്തനത്തിന്റെ ഫലമായേ പ്രകാശം ഉത്പാദിപ്പിക്കാവൂ എന്ന് നിർബന്ധമില്ല. ഈ പരിധിയെ ഡ്രാപ്പർ പോയിന്റ് എന്ന് വിളിക്കുന്നു. ആ താപനിലയ്ക്ക് താഴെയാകുമ്പോൾ ഇൻകാൻഡസെൻസ് അപ്രത്യക്ഷമാവുന്നില്ല, എന്നാൽ ദൃശ്യപ്രകാശം വളരെ ദുർബലമായിരിക്കും.

ഉയർന്ന ഊഷ്മാവിൽ വസ്തുക്കൾ പ്രകാശം കൂടുകയും ചുവപ്പ് നിറം വെള്ളയും, അവസാനം നീലനിറവും ആവുകയും ചെയ്യുന്നു.

ഒരു താപനിലയിൽ ഫിലമെൻറ് ചൂടാകുമ്പോൾ ദൃശ്യ വർണ്ണരാജിയിൽ വികിരണത്തിന്റെ ഒരു ഭാഗം പുറത്തുവരുന്നതാണ് ഇൻകാൻഡസന്റ് ബൾബുകളുടെ പ്രവർത്തനതത്ത്വം. എങ്കിലും ഭൂരിഭാഗം റേഡിയേഷനും സ്പെക്ട്രത്തിന്റെ ഇൻഫ്രാറെഡ് ഭാഗത്താണ് ഉദ്ഭവിക്കുന്നത്. അതിനാൽ ഇൻകാൻഡസന്റ് വിളക്കുകൾ താരതമ്യേന കാര്യക്ഷമത കുറഞ്ഞ പ്രകാശ സ്രോതസ്സുകളാണ്.[3] ഫിലമെൻറ് ചൂടാകുമ്പോൾ കാര്യക്ഷമത വർദ്ധിക്കും എന്നിരുന്നാലും, ഉപയോഗത്തിന് ഉചിതമായ അത്തരം ഉയർന്ന താപനിലയുള്ള വസ്‌തുക്കൾ നിലവിലില്ല.

ഫ്ലൂറസന്റ് വിളക്കുകൾ, LED കൾ തുടങ്ങിയ കൂടുതൽ കാര്യക്ഷമമായ പ്രകാശസ്രോതസ്സുകൾ, ഇൻകാൻഡസൻസ് ഉപയോഗിച്ചല്ല പ്രവർത്തിക്കുന്നത്.[4]

സൂര്യപ്രകാശം എന്നത് സൂര്യന്റെ ചൂടുള്ള ഉപരിതലത്തിന്റെ ഇൻകാൻഡസൻസ് ആണ്.

ഇതും കാണുക

തിരുത്തുക
 
550°C മുതൽ 1300°C വരെ (1022°F മുതൽ 2372°F വരെ) ചൂടാക്കുന്ന വസ്തുക്കളുടെ ഇൻകാൻഡസൻസിന്റെ നിറം
  1. Dionysius Lardner (1833). Treatise on Heat. Longman, Rees, Orme, Brown, Green & Longman. Archived from the original on 2017-12-21. The state in which a heated body, naturally incapable of emitting light, becomes luminous, is called a state of incandescence.
  2. John E. Bowman (1856). An Introduction to Practical Chemistry, Including Analysis (Second American ed.). Philadelphia: Blanchard and Lea. Archived from the original on 2017-12-21.
  3. William Elgin Wickenden (1910). Illumination and Photometry. McGraw-Hill. Archived from the original on 2017-12-21.
  4. Koones, Sheri (2012-10-01). Prefabulous + Almost Off the Grid: Your Path to Building an Energy-Independent Home (in ഇംഗ്ലീഷ്). Abrams. ISBN 9781613123966.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താപദീപ്തി&oldid=3451591" എന്ന താളിൽനിന്ന് ശേഖരിച്ചത്