താനൂർ പരീക്കുട്ടി മുസ്‌ലിയാർ

സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്നു താനൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന മുസ്‌ലിയാർ.[1] . സ്വാതന്ത്ര സമര സേനാനിയായിരുന്ന ഉമൈത്താനകത്ത് കുഞ്ഞിക്കാദർ അടക്കമുള്ളവരുടെ ഗുരുനാഥനും കൂടിയായിരുന്നു. മുസ്‍ലിയാർ രചിച്ച മുഹിമ്മാത്തുൽ മുഅ്മീൻ എന്ന ഗ്രന്ഥം ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചിരുന്നു. കോപ്പി കൈവശം വെക്കുന്നവർക്ക് അഞ്ച് വർഷത്തെ ജയിൽ വാസമായിരുന്നു ശിക്ഷയായി പ്രഖ്യാപിച്ചത്. 1921 ലെ കലാപ പരാജയത്തെത്തുടർന്ന് മുസ്‌ലിയാർ, അനേകം കൊല്ലം ഒളിവിൽ പോയി. 1930 ൽ വേഷപ്രഛന്നനായി മക്കയിലേക്ക് പോയ അദ്ദേഹം അവിടെ താമസിച്ച് ‘ഉമ്മുൽ ഖുറാ’ പത്രത്തിൽ ബ്രിട്ടനെതിരെ ലേഖനങ്ങളെഴുതി ക്കൊണ്ടിരുന്നു.” [2]മെക്കയിലേക്കു പോയ മുസലിയാർ 1942 ൽ അവിടെ വച്ചു മരണപ്പെട്ടു.

ഗ്രന്ഥങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "താനൂരിലെ ഗ്രന്ഥശേഖരങ്ങൾ". www.thrissurvartha.in. Archived from the original on 2016-03-04. Retrieved 9 സെപ്റ്റംബർ 2015.
  2. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പുറം: 72