മുഹിമ്മാത്തുൽ മുഅ്മിനീൻ

(മുഹിമ്മാത്തുൽ മുഅ്മീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താനൂരിലെ മുസ്ലീം പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ പരീക്കുട്ടി മുസ്‌ലിയാർ അറബി മലയാളത്തിൽ രചിച്ച അധിനിവേശ വിരുദ്ധ ഗ്രന്ഥമാണ് മുഹിമ്മാത്തുൽ മുഅ്മിനീൻ[1]. നാല്പതു പേജുകളുള്ള ഈ ഗ്രന്ഥം 1921 മാർച്ച് 21 നാണ് പ്രസിദ്ധപ്പെടുത്തിയത്. തലശ്ശേരിയിലെ അനിയാപുറത്ത് അമ്മു നടത്തിയിരുന്ന മുഹി കിൽ ഗാരൈബ് അച്ചുകൂടത്തിലാണ് ഗ്രന്ഥം അച്ചടിച്ചത്.[2]'സത്യവിശ്വാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ' എന്നർത്ഥം വരുന്ന ഈ കൃതി ഖുർആൻ - നബി വചനങ്ങൾ, പൂർവിക പണ്ഡിതരുടെ ഉദ്ധരണികൾ എന്നിവ അടിസ്ഥാനമാക്കി ബ്രിട്ടീഷുകാർക്കെതിരെ പോരാടേണ്ട ആവശ്യകത വ്യക്തമാക്കുന്ന മതവിധികൾ നിറഞ്ഞ ഫത്‌വ സമാഹാരമാണ്. പരീക്കുട്ടി മുസ്ലിയാരുടെ പ്രസ്താവനയ്ക്കും കയ്യൊപ്പിനു പുറമെ അക്കാലത്തെ പ്രസിദ്ധ മുസ്ലിം പണ്ഡിതരും ആത്മീയാചാര്യൻമാരുമായിരുന്ന ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാർ, പാനായിക്കുളത്ത് അബ്ദുറഹിമാൻ മുസ്‌ലിയാർ, കൂട്ടായി ബാവ മുസ്‌ലിയാർ തുടങ്ങിയവരുടെ പ്രസ്താവനകളും സാൿഷ്യപ്പെടുത്തലുകളും കൈയൊപ്പും അടങ്ങിയതാണ് ഈ കൃതി. [3]

നിരോധനം

തിരുത്തുക

ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചിരുന്നു. കോപ്പി കൈവശം വെക്കുന്നവർക്ക് അഞ്ച് വർഷത്തെ ജയിൽ വാസമായിരുന്നു ശിക്ഷയായി പ്രഖ്യാപിച്ചത്. [4][5]

  1. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 38. Archived from the original (PDF) on 2020-07-26. Retrieved 4 നവംബർ 2019.
  2. "താനൂരിലെ ഗ്രന്ഥശേഖരങ്ങൾ". www.thrissurvartha.in. Archived from the original on 2016-03-04. Retrieved 9 സെപ്റ്റംബർ 2015.
  3. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം. പ്രബോധനം 1998 സ്‌പെഷ്യൽ പതിപ്പ്, അധിനിവേശ വിരുദ്ധ സാഹിത്യങ്ങൾ സി ഹംസ
  4. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പുറം: 72
  5. "ULAMA AND THE MAPPILA-BRITISH CONFLICT: LATER PHASE" (PDF). shodhganga.inflibnet.ac.in. Retrieved 9 സെപ്റ്റംബർ 2015.