താനാജി മാലുസരേ
ഒരു മറാഠാ യോദ്ധാവും ശിവാജിയുടെ കമാൻഡറുമായിരുന്നു താനാജി മാലുസരെ. [1] സിംഹഗഡ് യുദ്ധത്തിലെ [2] താനാജിയുടെ വീരകൃത്യങ്ങളും ജീവത്യാഗവും വിവരിച്ചുകൊണ്ട് ഒരു പ്രാദേശിക കവിയായ തുളസീദാസ് ഒരു പോവാഡ(വീരകഥകൾ പാടുന്ന ഒരു മറാഠി കവിതാശാഖ) അദ്ദേഹത്തെ മറാഠി നാടോടിക്കഥകളിൽ ഏറെ ജനപ്രിയനാക്കി. [3][4]
താനാജി കഡോജി മാലുസരെ | |
---|---|
ജനനം | ഗൊദാവ്‌ലി, സത്താറ, മഹാരാഷ്ട്ര |
മരണം | 4 ഫെബ്രുവരി 1670 സിംഹഗഡ്, മഹാരാഷ്ട്ര |
ദേശീയത | മറാഠ സാമ്രാജ്യം |
വിഭാഗം | മറാഠാ സൈന്യം |
ജോലിക്കാലം | c. |
യുദ്ധങ്ങൾ |
|
ആദ്യകാലജീവിതം
തിരുത്തുകതാനാജി ഒരു ഹിന്ദു കോലി കുടുംബത്തിലാണ് ജണിച്ചത്. [5][6][7][8] താനാജിയുടെ പിതാവിന്റെ പേര് കഡോജി മാലുസാരെ എന്നാണ്. സൂര്യാജി മാലുസരെ എന്നൊരു സഹോദരനും അദ്ദേഹത്തിന് ഉണ്ടായിരുന്നു. താനാജിയുടെ അമ്മാവനും(ഷേലാർ മാമ) ശിവാജിയുടെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. പാഞ്ച്ഗനിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗോഡോളി ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. മഹാബലേശ്വറിലെ പൊലാഡ്പൂരിലെ കൊള്ളക്കാരെ തടയാൻ ശിവാജി അദ്ദേഹത്തെ നിയോഗിച്ചപ്പോൾ, അദ്ദേഹം ഉമ്രത്ത് ഗ്രാമത്തിലേക്ക് കുടിയേറി.
സൈനികജീവിതം
തിരുത്തുകജാദുനാഥ് സർക്കാർ ഉൾപ്പെടെയുള്ള പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ തോർണ കോട്ട പിടിച്ചെടുക്കുവാനുള്ള 1646 -ൽ നടന്ന യുദ്ധത്തിൽ താനാജി പങ്കെടുത്തിരുന്നു. ആദിൽ ഷാഹി സുൽത്താൻ മുഹമ്മദ് ആദിൽ ഷായുടെ അനാരോഗ്യം മുതലെടുത്ത് 1646-ൽ ശിവാജി തൻ്റെ സഹ കമാൻഡർമാരായ നേതാജി പാൽക്കർ, യേസാജി കാങ്ക്, ബാജി ഫലസ്‌കർ, താനാജി മാലുസരെ എന്നിവരുമായി ചേർന്ന് തോർണ കോട്ട പിടിച്ചെടുത്തു.[9]
ഒരു പരമാധികാര രാജ്യം സ്ഥാപിക്കുമെന്ന് ശിവാജി മഹാരാജ് രായരേശ്വർ ക്ഷേത്രത്തിൽ പ്രതിജ്ഞയെടുക്കുന്ന സമയത്ത് താനാജി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജവാലി യുദ്ധത്തിലും ശിവാജി അഫ്സൽ ഖാനെ വധിച്ച പ്രതാപ്ഗഡ് യുദ്ധത്തിലും മറാഠാ സൈന്യത്തിൻ്റെ കമാൻഡറായിരുന്നു.
1670 ഫെബ്രുവരി 4-ന് രാത്രിയിൽ പൂനെക്ക് സമീപമുള്ള സിംഹഗഡ് കോട്ട (അന്നത്തെ കോൺഢാണാ കോട്ട) തിരിച്ചുപിടിക്കാൻ തനാജി മാലുസരെയുടെ നേതൃത്വത്തിൽ ശിവാജി മറാഠാ സൈന്യത്തെ അയച്ചു. മുഗൾ കിലേദാർ (കോട്ടയുടെ കമാൻഡർ) ആയിരുന്ന ഉദയ്ഭാൻ റാത്തോഡ്, താനാജി എന്നിവർ ഈ യുദ്ധത്തിൽ രക്തസാക്ഷികളായി. എങ്കിലും താനാജിയുടെ സഹോദരൻ സൂര്യാജി തുടർന്നു നയിച്ച യുദ്ധത്തിൽ വിജയം മറാഠാ പക്ഷത്തിനായിരുന്നു.[10] താനാജിയുടെ മരണവും കോട്ടയിലെ വിജയവും അറിഞ്ഞ ശിവാജി , "ഗഡ് ആലാ , പൺ സിംഹ് ഗേലാ" (മറാത്തി: गड आला पण सिंह गेला; അർത്ഥം: "കോട്ട വന്നു, പക്ഷെ സിംഹം പോയി.")എന്ന് പ്രസ്താവിച്ചതായി പറയപ്പെടുന്നു.
ജനപ്രിയമാധ്യമങ്ങളിൽ
തിരുത്തുക- വിനായക് ദാമോദർ സാവർക്കർ ഇദ്ദേഹത്തെക്കുറിച്ച് ഒരു ബാലഡ് (കാവ്യരൂപത്തിലുള്ള വീരഗാഥ) എഴുതിയിട്ടുണ്ട്. ഈ രചന കൊളോണിയൽ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു.[11]
- താനാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഹരി നാരായൺ ആപ്‌തെ 1903-ൽ എഴുതിയ മറാഠി നോവലാണ് "ഗഡ് ആലാ , പൺ സിംഹ് ഗേലാ"[12][13]
- 1971-ൽ അമർചിത്രകഥ , താനാജി എന്ന പേരിൽ ഒരു കോമിക് പുസ്തകം പുറത്തിറക്കിയിരുന്നു.[14]
- ബോളിവുഡ് നടൻ അജയ് ദേവ്ഗൺ താനാജി എന്ന ചിത്രം നിർമ്മിക്കുകയും അതിൽ താനാജി മാലുസരെയുടെ വേഷം അഭിനയിക്കുകയും ചെയ്തു. 2020 ജനുവരി 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം കോൺഢാണാ യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ബോക്‌സോഫീസിൽ ഈ ചിത്രം വൻവിജയം നേടുകയുണ്ടായി.[15]
അവലംബം
തിരുത്തുക- ↑ March 27, India Today Web Desk; March 27, 2019UPDATED; Ist, 2019 12:34. "Ajay Devgn's Taanaji: The Unsung Warrior will now be called Tanhaji due to numerological reasons". India Today (in ഇംഗ്ലീഷ്). Retrieved 2022-05-28.
{{cite web}}
:|first3=
has numeric name (help)CS1 maint: numeric names: authors list (link) - ↑ Sardesai, Sakharam Govind (1946). "New History of the Marathas (Vol I)". Internet Archive. Retrieved 25 February 2020.
- ↑ Kantak, M. R. (1978). "The Political Role of Different Hindu Castes and Communities in Maharashtra in the Foundation of Shivaji's Swarajya". Bulletin of the Deccan College Research Institute. 38 (1/4): 51. ISSN 0045-9801. JSTOR 42931051.
- ↑ K. Ayyappa Paniker, ed. (1997). Medieval Indian Literature: Surveys and selections, An Anthology, Volume One. p. 375. ISBN 9788126003655.
- ↑ Hardiman, David (2007). Histories for the Subordinated (in ഇംഗ്ലീഷ്). Seagull Books. p. 103. ISBN 9781905422388.
When Shivaji began his revolt in the following decade, the Kolis were amongst the first to join him under the leadership of the Sirnayak Khemi and they played a leading role in helping Shivaji to consolidate his power. The Koli Tanaji Malusare...
- ↑ Hardiman, David (1996). Feeding the Baniya: Peasants and Usurers in Western India (in ഇംഗ്ലീഷ്). Oxford University Press. p. 221. ISBN 978-0-19-563956-8.
- ↑ Roy, Shibani (1983). Koli culture: a profile of the culture of Talpad vistar (in ഇംഗ്ലീഷ്). Cosmo. p. 25. OCLC 11970517.
- ↑ Chandra, Satish (2003). Essays on Medieval Indian History (in ഇംഗ്ലീഷ്). Oxford University Press. ISBN 978-0-19-566336-5.
- ↑ Sarkar, Jadunath (1920). "Shivaji and his times". Shivaji and his times: 32.
- ↑ Sudheer Birodkar. "Chattrapati Shivaji Maharaj and the National Revival under the Marathas". hindubooks.org. Archived from the original on 30 September 2000.
- ↑ Derek Jones, ed. (2001). Censorship: A World Encyclopedia. Routledge. ISBN 9781136798634.
- ↑ Sisir Kumar Das (1991). History of Indian Literature, Volume 1. Sahitya Akademi. p. 532. ISBN 9788172010065.
- ↑ Apte, Hari Narayan (1903). Gaḍa ālā, paṇa sīha gelā (in മറാത്തി). Pune: Ramyakathā Prakāśana.
- ↑ Talim, Meena; Halbe, Vasant B.; Pai, Anant (1973). Tanhaji: The Maratha Lion (in ഇംഗ്ലീഷ്). Amar Chitra Katha. ISBN 978-81-8482-159-8. Archived from the original on 1 June 2022. Retrieved 15 August 2020.
- ↑ "Taanaji The Unsung Warrior movie on Movie Alles". Movie Alles (in അമേരിക്കൻ ഇംഗ്ലീഷ്). 2018-06-22. Archived from the original on 2018-09-05. Retrieved 2018-09-05.