ഒരു കാലത്ത് കേരളത്തിൽ വളരെയധികം കൃഷിചെയ്തിരുന്ന ഒരു നാടൻ നെല്ലിനമാണ്[1] തവളക്കണ്ണൻ. ഇടത്തരം മൂപ്പുള്ള ഒരു നെൽവിത്താണിത്. മട്ട അരിയ്ക്കുത്തമം.മലയിടുമ്പൻ എന്നും ഇതിന് പേരുണ്ട്. പൊക്കം തീരെ കുറഞ്ഞ നെല്ലിനമാണ്. കുറുവയെക്കാൾ അൽപ്പം കൂടുതൽ പൊക്കം കാണും. രണ്ടടി വരെ പൊക്കം കാണും. അഞ്ച് മാസം മൂപ്പ്. ചുവന്ന അരി.[2]

തവളക്കണ്ണൻ അരിയുടെ ചോറ്.നാടൻ വിത്ത് സംരക്ഷണ സന്ദേശയാത്ര 2012, കേരളവർമ്മ, തൃശ്ശൂർ
തവളക്കണ്ണൻ നെൽ വിത്ത്
  1. "പുഞ്ചകൃഷി, വിത്തിനങ്ങൾ". Kerala Innovation Foundation. Retrieved 19 ജനുവരി 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. ചെറുവയൽ രാമൻ, ആത്മകഥ - എഴുതിയത് - ശരത്കുമാർ. ജി. എൽ, മനോരമ ബുക്സ്
"https://ml.wikipedia.org/w/index.php?title=തവളക്കണ്ണൻ&oldid=3981284" എന്ന താളിൽനിന്ന് ശേഖരിച്ചത്