കാസർഗോഡിലെ തളങ്കര ഗ്രാമത്തിലുള്ള ശിലാശാസനം വരൾച്ചയെ തന്റേതായ രീതിയിൽ എതിർത്ത ഒരു റാണിയുടെ കഥ പറയുന്നു. [1]

ചരിത്രം

തിരുത്തുക

മോചികബ്ബെയുടെ ഭർത്താവ് രാജാ ജയസിംഹ ഭാര്യയ്ക്ക് ഉപാഹാരം നൽകുവാൻ ആഗ്രഹിച്ചു. മോചികബ്ബെയുടെ ഇഷ്ടം എന്താണെന്ന് ജയസിംഹൻ ചോദിച്ചപ്പോൾ കല്ലും മുള്ളും അടങ്ങിയ നിർജ്ജനമായ വരൾച്ച ബാധിച്ച ഒരു ഭൂപ്രദേശത്തെ ആണ് ആഗ്രഹിച്ചത്. വാക്ക് മാറാതെ ജയസിംഹ രാജാവ് അവൾ ആഗ്രഹിച്ചത് പോലെ തന്നെ രാജധാനിയിൽ നിന്ന് അകന്ന് കിടന്ന ഒരു നിർജ്ജനമായ ഭൂപ്രദേശത്തെ ദാനം ചെയ്യുകയുണ്ടായി.

മോചികബ്ബെ ആ ഭൂപ്രദേശത്തെ വൃത്തിയാക്കി എടുത്ത് വെള്ളത്തിന്റെ സൌകര്യങ്ങൾ ഒരുക്കി കൊടുത്തു. ನೀರಾವರಿಗಾಗಿ ಕಾಲುವೆಯೊಂದನ್ನು ಅಲ್ಲಿಗೆ ಹರಿಯುವಂತೆ ಮಾಡಿದಳು. വെള്ളം ലാഭിക്കാനായുള്ള ആസൂത്രണങ്ങൾ ഒരുക്കി വരൾച്ച ബാധിച്ച ഭൂമിയെ ജനവാസത്തിനും കൃഷിയ്ക്കും യോഗ്യമാക്കി മാറ്റി. ഉദ്യാനങ്ങളും ഓട്ടിൽ മേഞ്ഞ വീടുകളും ഒരുക്കി അതിനെ പൊതു ജനങ്ങളുടെ ഉപയോഗത്തിനായ് മോചികബ്ബെ ദാനം ചെയ്തു.

മേൽപ്പറഞ്ഞ ശിലാശാസനത്തിൽ നിന്ന് തന്നെ വിശദമാക്കിയിട്ടുള്ളത് പോലെ ആ ഭൂമി കള്ളൻമാരുടെയും കൊള്ളക്കാരുടെയും താവളമായി മാറി. റാണി മോചികബ്ബെ കൊലയും കൊള്ളയും നടത്തിയ അപരാധികൾക്ക് താൽക്കാലികമായ ക്ഷമാദാനവും കൊടുത്തു. റാണിയ്ക്ക് മനുഷ്യ മനസ്സ് അറിയാമായിരുന്നു. കുറ്റകൃത്യങ്ങള്ഇൽ ഏർപ്പെടാനുള്ള മനസ്ഥിതിയെ അറിഞ്ഞുകൊണ്ട് കുറ്റവാളികൾക്ക് പ്രായശ്ചിത്തമ് ചെയ്യാനുള്ള ഒരിതവും റാണി ഏർപ്പാടാക്കി കൊടുത്തു. കുറ്റവാളികൾ രാജഭൃത്യൻമാർക്ക് അടിയറവ് പറഞ്ഞെന്നും റാണി മോചികബ്ബെയാൽ നാട്ടിൽ ശാന്തിയും സമാധാനവും നിലച്ചെന്നും ശിലാശാസനം വ്യക്തമാക്കുന്നു. [1]

'ഒവഴു നെല', 'ഒവഴു നീര, 'കന്യാദാന', 'ഊർമ്മെ' എന്നിങ്ങനെയുള്ള പഴയ കന്നഡ വാക്കുകൾ ഈ ശിലാശാസനത്തിൽ കാണാവുന്നതാണ്. [2]

എന്നാൽ ജയസിംഹൻ ഏത് രാജവംശത്തിലെ രാജാവെന്നൊ കുലമേതെന്നോ പറഞ്ഞിട്ടില്ല. ഈ ഭൂമിയുടെ അവകാശം സ്ത്രീ സന്താനങ്ങൾക്കായിരിക്കുമെന്നും ശാസനം പറയുന്നു. മരുമക്കത്തായത്തെ കുറിച്ച് സുചിപ്പിക്കുന തുളുനാട്ടിലെ ആദ്യത്തെ ശാസനം ഇതാണ്. [3]

കൂടുതൽ വായനയ്ക്ക്

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "കാസറഗോഡീലെ റാണി മോചികബ്ബെ".
  2. "കന്നട". Archived from the original on 2011-08-14. Retrieved 2014-04-01.{{cite web}}: CS1 maint: bot: original URL status unknown (link)
  3. പി. ഗുരുരാജ ഭട്ട് (1975). Studies in Tuluva History and Culture.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തളങ്കര_ശിലാശാസനം&oldid=3776553" എന്ന താളിൽനിന്ന് ശേഖരിച്ചത്