തലമുറകൾ
ഒ.വി. വിജയൻ രചിച്ച ഒരു നോവലാണ് തലമുറകൾ. 1997-ലാണ് ഇത് ആദ്യം പ്രസിദ്ധീകൃതമായത്. [1] ജാതീയതയെ പുതിയ കാഴ്ച്ചപ്പാടിൽ സമീപിക്കുന്ന പുസ്തകമാണിതെന്ന് പുറം ചട്ടയിലെ വിവരണം അവകാശപ്പെടുന്നു.
ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതുനേടിക്കഴിഞ്ഞപ്പോൾ തോന്നുന്ന നിഷ്പ്രയോജനത, കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള അവജ്ഞ എന്നിവ വിവിധ തലമുറകളിലൂടെ പുസ്തകം അവതരിപ്പിക്കുന്നുണ്ടത്രേ.