തരവത്ത് അമ്മിണി അമ്മ തരവത്ത് അമ്മാളുഅമ്മയുടെയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരുടെയും മകളായി 1895 ൽ പാലക്കാട് ജില്ലയിലെ വടക്കുന്തറയിൽ ജനിച്ചു. ബി. എ., ബി. എൽ. ബിരുദങ്ങൾ നേടി.

കൃതികൾ തിരുത്തുക

1927 ൽ പ്രസിദ്ധീകരിച്ച “വീരപത്നി” എന്ന നോവലാണ് അമ്മിണി അമ്മയുടെ ആദ്യ കൃതി. “ആണ്ടാൾ ചരിതം” (1954), “മീരാബായി” (1940), “ശ്രീമതി തരവത്ത് അമ്മാളുഅമ്മ”(1937) എന്നീ ജീവചരിത്രങ്ങളും “ബദരീനാഥയാത്ര” (1951) എന്ന യാത്രാവിവരണവും “ബാലബോധിനി” (1932) എന്നൊരു ബാലസാഹിത്യകൃതിയും രചിച്ചിട്ടുണ്ട്. വ്യക്തി വിവരണങ്ങളിലെ സൂക്ഷ്മതയാണ് തരവത്ത് അമ്മിണി അമ്മയുടെ ജീവചരിത്ര രചനകളിൽ പ്രതിഫലിക്കുന്നത്. ആഖ്യാനത്തിലെ ലാളിത്യവും യഥാർത്ഥത്വവും ആദിമധ്യാന്തം സൂക്ഷിക്കാൻ കഴിയുന്നുവെന്നുള്ളതും അവരുടെ കൃതികളുടെ സവിശേഷതയാണ്.

1979 സെപ്റ്റംബർ 16 ന് അന്തരിച്ചു.[1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=തരവത്ത്_അമ്മിണി_അമ്മ&oldid=2359154" എന്ന താളിൽനിന്ന് ശേഖരിച്ചത്