തരങ്ങഴി (നോവൽ)
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച, രജിതൻ കണ്ടാണശ്ശേരി എഴുതിയ "തരങ്ങഴി ", ഒരു ദേശത്തിൻ്റെ 1942 മുതലുള്ള ചരിത്രത്തെത്തെ ഒരു സ്വതന്ത്ര നോവൽ രൂപത്തിൽ ആവിഷ്ക്കരിക്കുന്നു. മലയാളത്തിലെ ക്ലാസിക് നോവലായ കോവിലൻ്റെ "തട്ടകം "നോവലിസ്റ്റ് വിഭാവനം ചെയ്ത രീതിയിൽ ഇവിടെ പൂർണ്ണമാക്കപ്പെടുന്നുമുണ്ട്. തട്ടകകഥകൾക്കൊപ്പം കഥാകാരനും സമകാലീനരും കഥാപാത്രങ്ങളായി തരങ്ങഴിയിൽ പ്രത്യക്ഷപ്പെടുന്നു. കോവിലൻ എന്ന സാഹിത്യകാരൻ്റെ സാഹിത്യചിന്തകളിലേക്കും ജീവിതത്തിലേക്കും നീളുന്ന അന്വേഷണം കൂടിയാവുന്നു തരങ്ങഴി. കാവിലശ്ശേരി എന്ന ഗ്രാമത്തിൻ്റെ രാഷ്ട്രീയ ഭൂമികകളും ഉപജീവന പ്രതിസന്ധികളും തരങ്ങഴി വെളിപ്പെടുത്തുന്നു. വ്യത്യസ്തമായ മനുഷ്യജീവിതങ്ങളെയും സസ്യ ജന്തുജാലങ്ങളെയും കല്ലുത്തിപ്പാറ, മുനിമട, കുടക്കല്ലുകളും ഏറാംമൂടും ശങ്കരം കുളവും അയ്നി മരങ്ങളും വാഴത്തടത്തിൽ ഭഗവതിയും തരങ്ങഴിയുടെ താളുകളിൽ തണുപ്പിച്ചും പൊള്ളിച്ചും രുദ്ര നൃത്തമാടുന്നു. [1] [2] [3] [4]
കർത്താവ് | രജിതൻ കണ്ടാണശ്ശേരി |
---|---|
പുറംചട്ട സൃഷ്ടാവ് | ശ്യാം ഷാജി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ഡി.സി.ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | മെയ് 2024 |
ഏടുകൾ | 464 |
ISBN | 978-93-5732-451-9 |
സംക്ഷിപ്തം
തിരുത്തുകഅതിപ്രശസ്തമായ "ദേശം" എന്ന ഒരു നോവൽ പൂരണത്തിൻറെ കഥ, നോവലിസ്റ്റിനേയും നോവൽ സംഭവിക്കുന്ന ഗ്രാമത്തിൻറെ പുതുകാലത്തിലൂടെയും പറയുകയാണ് തരങ്ങഴി.
എഴുത്തുകാരന്
തിരുത്തുകരജിതൻ കണ്ടാണശ്ശേരി (കണ്ടാണശ്ശേരി, തൃശ്ശൂർ ജില്ല) ഒരു ഇന്ത്യക്കാരനായ എഴുത്തുകാരനും അധ്യാപകനുമാണ്. കെ. എസ്. അപ്പുവിൻറെയും തങ്കയുടേയും മകനായി കണ്ടാണശ്ശേരിയിൽ ജനനം.
കഥാപാത്രങ്ങള്
തിരുത്തുക- വരുണൻ - പ്രധാന കഥാപാത്രം
- ജെ.പി.കളത്തിൽ
- തട്ടത്ത് രാമൻ
- വരുണൻ
- മാമ്പറമ്പിൽ ഗംഗാധരൻ
- തളത്തിൽ കണാരൻ
- രഘു
- സുജി പീരിപ്പൻകോട്