തലശ്ശേരിയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ക്രിക്കറ്റ് കളിക്കാരനാണ് തമ്പുരാൻകണ്ടി അനന്തൻ. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരമായിരുന്ന ശരവണമുത്തു തലശ്ശേരിയിൽ വച്ച് നടന്ന മത്സരത്തിൽ ഉച്ചഭക്ഷണത്തിനു മുമ്പ് മൈതാനത്തിന്റെ അകലെയുള്ള പള്ളിമുറ്റത്തേക്ക് പായിച്ച സിക്സറോടെ സെഞ്ച്വറി അടിച്ചപ്പോൾ. മറുപടി ബാറ്റിങിനു ഇറങ്ങിയ അനന്തൻ ലഞ്ചിനും ചായക്കുമിടയിൽ സെഞ്ച്വറി തികക്കുകയും പള്ളിമുറ്റത്തേക്ക് സിക്സർ അടിക്കുകയും ചെയ്തു. ഇന്ത്യൻ ഇലവനും യൂറോപ്യൻ ഇലവനും തമ്മിൽ 1944ൽ കണ്ണൂരിൽ വച്ച് നടന്ന മത്സരത്തിലും അനന്തൻ സെഞ്ച്വറി തികച്ചു.[1]

  1. മലയാള മനോരമ ദിനപത്രം കണ്ണൂർ ഏഡീഷൻ ഞായറാഴ്ചപതിപ്പ് 10.07.2011[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തമ്പുരാൻകണ്ടി_അനന്തൻ&oldid=3633595" എന്ന താളിൽനിന്ന് ശേഖരിച്ചത്