തഫ്ഹീമുൽ ഖുർആൻ
ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ മൌദൂദിയുടെ ഖുർആൻ വ്യാഖ്യാനമാണ് തഫ്ഹീമുൽ ഖുർആൻ[1]. ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് പ്രസാധകർ അവകാശപ്പെടുന്നു. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകഭാഷകളിലും തഫ്ഹീമുൽ ഖുർആൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1942 ൽ ആണ് തഫ്ഹീമുൽ ഖുർആനിന്റെ രചന ആരംഭിച്ചത്. ആറു ഭാഷകളിൽ ഓൺലൈൻ എഡിഷനുകളുണ്ട്.[2]
കർത്താവ് | അബുൽ അഅ്‌ലാ മൗദൂദി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പരമ്പര | 6 |
സാഹിത്യവിഭാഗം | ഖുർആൻ വ്യാഖ്യാനം |
പ്രസാധകർ | ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് |
പ്രസിദ്ധീകരിച്ച തിയതി | 1972 |
മലയാളത്തിൽ
തിരുത്തുകപ്രബോധനം വാരികയിൽ 1957 ജനുവരി 1 (വാള്യം 11 ലക്കം 9) മുതൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച് തുടങ്ങിയ തഫ്ഹീമുൽ ഖുർആൻ മലയാളം 1998 ഡിസംബർ വരെ തുടർന്നു. മലയാളത്തിലെ ആദ്യ വാള്യം 1972 ൽ പുറത്തിറങ്ങി. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ആണ് ഇത് പ്രസിദ്ധീകരിച്ച തഫ്ഹീമിന്റെ ആറു വാള്യങ്ങളിൽ അവസാന വാള്യം 1998 ൽ ഇറങ്ങി. [3]. ടി.കെ. ഉബൈദ് ആണ് മുഖ്യ വിവർത്തകൻ.
തഫ്ഹീം സോഫ്റ്റ്‌വെയർ
തിരുത്തുകതഫ്ഹീമുൽ ഖുർആനിന്റെ സോഫ്റ്റ്‌വെയറും, വെബ് എഡിഷനും ലഭ്യമാണ്.[4] കോഴിക്കോട്ടെ ഡി ഫോർ മീഡിയയാണ് ഇവ വെബ് എഡിഷനുകളും സോഫ്റ്റ്‌വെയറുകളും നിർമ്മച്ചിരിക്കുന്നത്. സമ്പൂർണ്ണമായ ഓഡിയോ പതിപ്പും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 2008 സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പും 2016 ഏപ്രിൽ 8 ന് സമ്പൂർണ്ണ ഓഡിയോ ഉൾപ്പെടുത്തി രണ്ടാം പതിപ്പും പുറത്തിറക്കി.[5]
അവലംബം
തിരുത്തുക- ↑ The Encyclopaedia of Islam. E.J Brill. p. 872. Retrieved 3 ഒക്ടോബർ 2019.
- ↑ "Official Website". http://www.tafheem.net/. 2017-08-10.
{{cite web}}
: External link in
(help)|website=
- ↑ http://thafheem.net/article/11
- ↑ "തഫ്ഹീമുൽ ഖുർആന് പുതിയ കമ്പ്യൂട്ടർ പതിപ്പ്". http://www.prabodhanam.net. Archived from the original on 2020-07-26. Retrieved 2016-01-01.
{{cite web}}
: External link in
(help)|publisher=
- ↑ "മുൻമൊഴി". 2017-08-10.