തഫ്ഹീമുൽ ഖുർആൻ

സയ്യിദ് മൗദൂദിയുടെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം

ഇസ്‌ലാമിക പണ്ഡിതനും ചിന്തകനുമായ മൌദൂദിയുടെ ഖുർ‌ആൻ വ്യാഖ്യാനമാണ് തഫ്ഹീമുൽ ഖുർആൻ[1]. ഖുർആനിലെ ആശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം ഏറെ സരളമായ ശൈലിയാണ് ഈ രചനയിൽ സ്വീകരിച്ചിരിക്കുന്നത് എന്ന് പ്രസാധകർ അവകാശപ്പെടുന്നു. 12 ഇന്ത്യൻ ഭാഷകളിലും 9 ലോകഭാഷകളിലും തഫ്ഹീമുൽ ഖുർആൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1942 ൽ ആണ് തഫ്ഹീമുൽ ഖുർആനിന്റെ രചന ആരംഭിച്ചത്. ആറു ഭാഷകളിൽ ഓൺലൈൻ എഡിഷനുകളുണ്ട്.[2]

തഫ്ഹീമുൽ ഖുർആൻ
ഗ്രന്ഥത്തിന്റെ പുറംചട്ട
കർത്താവ്അബുൽ അ‌അ്‌ലാ മൗദൂദി
രാജ്യംഇന്ത്യ
ഭാഷമലയാളം
പരമ്പര6
സാഹിത്യവിഭാഗംഖുർആൻ വ്യാഖ്യാനം
പ്രസാധകർഇസ്ലാമിക് പബ്ലിഷിങ് ഹൗസ്
പ്രസിദ്ധീകരിച്ച തിയതി
1972

മലയാളത്തിൽ

തിരുത്തുക

പ്രബോധനം വാരികയിൽ 1957 ജനുവരി 1 (വാള്യം 11 ലക്കം 9) മുതൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച് തുടങ്ങിയ തഫ്ഹീമുൽ ഖുർആൻ മലയാളം 1998 ഡിസംബർ വരെ തുടർന്നു. മലയാളത്തിലെ ആദ്യ വാള്യം 1972 ൽ പുറത്തിറങ്ങി. കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ആണ് ഇത് പ്രസിദ്ധീകരിച്ച തഫ്ഹീമിന്റെ ആറു വാള്യങ്ങളിൽ അവസാന വാള്യം 1998 ൽ ഇറങ്ങി. [3]. ടി.കെ. ഉബൈദ് ആണ് മുഖ്യ വിവർത്തകൻ.

തഫ്ഹീം സോഫ്റ്റ്‌വെയർ

തിരുത്തുക

തഫ്ഹീമുൽ ഖുർആനിന്റെ സോഫ്റ്റ്‌വെയറും, വെബ് എഡിഷനും ലഭ്യമാണ്‌.[4] കോഴിക്കോട്ടെ ഡി ഫോർ മീഡിയയാണ് ഇവ വെബ് എഡിഷനുകളും സോഫ്റ്റ്‌വെയറുകളും നിർമ്മച്ചിരിക്കുന്നത്. സമ്പൂർണ്ണമായ ഓഡിയോ പതിപ്പും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 2008 സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പും 2016 ഏപ്രിൽ 8 ന് സമ്പൂർണ്ണ ഓഡിയോ ഉൾപ്പെടുത്തി രണ്ടാം പതിപ്പും പുറത്തിറക്കി.[5]

  1. The Encyclopaedia of Islam. E.J Brill. p. 872. Retrieved 3 ഒക്ടോബർ 2019.
  2. "Official Website". http://www.tafheem.net/. 2017-08-10. {{cite web}}: External link in |website= (help)
  3. http://thafheem.net/article/11
  4. "തഫ്ഹീമുൽ ഖുർആന് പുതിയ കമ്പ്യൂട്ടർ പതിപ്പ്". http://www.prabodhanam.net. Archived from the original on 2020-07-26. Retrieved 2016-01-01. {{cite web}}: External link in |publisher= (help)
  5. "മുൻമൊഴി". 2017-08-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തഫ്ഹീമുൽ_ഖുർആൻ&oldid=3985812" എന്ന താളിൽനിന്ന് ശേഖരിച്ചത്