തത് മോക് ദേശീയോദ്യാനം (
Thai:
อุทยานแห่งชาติตาดหมอก)
തായ്‌ലൻഡിലെ ഫെച്ചാബൺ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1998 ഒക്ടോബർ 30 ന് സ്ഥാപിതമായ ഇത് തായ്‌ലൻഡിലെ 87-ാമത്തെ ദേശീയ ഉദ്യാനമാണ്.
[1]
മുയെയാങ് ജില്ലയിലെ ഫെച്ചാബനിന് ഏകദേശം 37 കിലോമീറ്റർ (20 മൈൽ) കിഴക്കായിട്ടാണ് തത് മോക് ദേശീയോദ്യാനം നിലനിൽക്കുന്നത്.[2] ദേശീയോദ്യാനത്തിൻറെ പ്രാദേശിക വിസ്തീർണ്ണം 290 ചതുരശ്ര കിലോമീറ്റർ (110 ചതുരശ്ര മൈൽ) ആണ്. ഇത് നാം നാവോ ദേശീയോദ്യാനത്തിന്റെ തുടർച്ചയായി കിടക്കുന്നു. ദേശീയോദ്യാനത്തിലെ അരുവികളും വെള്ളച്ചാട്ടങ്ങളും പാ സാക്ക്, ചി നദികളുടെ പ്രധാന ജലസ്രോതസ്സാണ്.[3]