കാനഡയിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് തണ്ടർ ബേ. സുപ്പീരിയർ തടാകത്തിന്റെ ശാഖയായ തണ്ടർ ബേയുടെ തീരത്താണ് ഈ തുറമുഖ നഗരം. ജനസംഖ്യ 1,90,016(2001).

തണ്ടർ ബേ
City
Marina Park, and Downtown Thunder Bay North
Marina Park, and Downtown Thunder Bay North
പതാക തണ്ടർ ബേ
Flag
ഔദ്യോഗിക ലോഗോ തണ്ടർ ബേ
Logo
Nickname(s): 
(The) Lakehead; TBay; The Bay
Motto(s): 
Superior by Nature / The Gateway To The West
Country കാനഡ
Province Ontario
DistrictThunder Bay District
CMAThunder Bay
Settled1683 as Fort Caministigoyan
Amalgamation1 January 1970
Electoral Districts     
Federal

Thunder Bay—Superior North/Thunder Bay—Rainy River
ProvincialThunder Bay—Superior North/Thunder Bay—Atikokan
ഭരണസമ്പ്രദായം
 • MayorKeith Hobbs
 • City managerTim Commisso[1]
 • Governing BodyThunder Bay City Council
 • MPsBruce Hyer (NDP)
John Rafferty (NDP)
 • MPPsMichael Gravelle (OLP)
Bill Mauro (OLP)
വിസ്തീർണ്ണം
 • City447.5 ച.കി.മീ.(172.8 ച മൈ)
 • ഭൂമി328.5 ച.കി.മീ.(126.8 ച മൈ)
 • ജലം119.0 ച.കി.മീ.(45.9 ച മൈ)  26.6%
 • നഗരം
179.7 ച.കി.മീ.(69.4 ച മൈ)
 • മെട്രോ
2,550.4 ച.കി.മീ.(984.7 ച മൈ)
ഉയരം
199 മീ(653 അടി)
ജനസംഖ്യ
 • City1,09,140 (Ranked 43rd)
 • ജനസാന്ദ്രത332.3/ച.കി.മീ.(861/ച മൈ)
 • നഗരപ്രദേശം
1,03,247 (Ranked 29th)
 • നഗര സാന്ദ്രത574.5/ച.കി.മീ.(1,488/ച മൈ)
 • മെട്രോപ്രദേശം
1,22,907 (Ranked 31st)
 • മെട്രോ സാന്ദ്രത48.2/ച.കി.മീ.(125/ച മൈ)
 • Demonym
Thunder Bayer
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code FSA
ഏരിയ കോഡ്807
NTS Map052A06
GNBC CodeFCWFX
വെബ്സൈറ്റ്www.thunderbay.ca

തുറമുഖനഗരം

തിരുത്തുക

കാനഡയിലെ ഒരു പ്രധാന കാർഷിക-തടിയുത്പാദന-ഖനന-മത്സ്യബന്ധന പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും തുറമുഖനഗരം എന്ന നിലയ്ക്കാണ് തണ്ടർ ബേ പ്രാധാന്യം നേടിയിട്ടുള്ളത്. ധാന്യസംസ്കരണത്തിന് വിപുലമായ സൗകര്യങ്ങൾ ഉള്ളതും ലോകത്തിൽ ഏറ്റവും കൂടുതൽ ധാന്യ എലിവേറ്ററുകളുള്ളതുമായ ഈ തുറമുഖം, കാനഡയിലെ പ്രധാന ഗോതമ്പു കയറ്റുമതികേന്ദ്രം ആണ്.

പ്രധാന വ്യവസായകേന്ദ്രം

തിരുത്തുക

കാനഡയിലെ ഒരു പ്രധാന വ്യവസായകേന്ദ്രം കൂടിയാണ് തണ്ടർ ബേ. കപ്പൽനിർമ്മാണമാണ് ഇവിടുത്തെ പ്രധാന വ്യവസായം. കടലാസ്, വുഡ് പൾപ്പ്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ, രാസവസ്തുക്കൾ, ഗതാഗത-കാർഷികോപകരണങ്ങൾ, ലോഹസാമഗ്രികൾ, നിർമ്മാണോപകരണങ്ങൾ തുടങ്ങിയവ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. സമ്പദ്ഘടനയിൽ വിനോദസഞ്ചാരത്തിനു മുഖ്യ പങ്കുണ്ട്.

സുപ്പീരിയർ തടാകത്തിന്റെ വടക്കു പടിഞ്ഞാറൻ തീരത്തായി വ്യാപിച്ചിരിക്കുന്ന തണ്ടർ ബേ നഗരം കനേഡിയൻ ദേശീയ പാതയെ സെയ്ന്റ് ലോറൻസ് ജലപാതയുമായി കൂട്ടിയിണക്കുന്ന കേന്ദ്രമായി വർത്തിക്കുന്നു. നഗരപ്രാന്തങ്ങളിൽനിന്ന് ഇരുമ്പ്, പൈറൈറ്റ്, മോളിബ്ഡിനം, ഫെൽസ്പാർ, സിലിക്ക, വെള്ളി, ഈയം, ചെമ്പ്, സിങ്ക്, സ്വർണം, എന്നിവ ഖനനം ചെയ്യുന്നു. കാനഡയിലെ ഏറ്റവും വലിയ ഹെമറ്റൈറ്റ് ഇരുമ്പയിർ ഖനിയും തണ്ടർ ബേയ്ക്കു സമീപമാണ്. 1965-ൽ സ്ഥാപിച്ച ലേക് ഹെഡ് സർവകലാശാലയും തൊട്ടുകിടക്കുന്ന പോർട്ട് ആർതർ, ഫോർട്ട് വില്യം എന്നീ നഗരങ്ങളും ഇവിടത്തെ മുഖ്യ ആകർഷണ കേന്ദ്രങ്ങളാണ്.

  1. Burkowski, Peter. "City appoints new city manager," The Chronicle-Journal (19 August 2008). Retrieved 19 August 2008.
  2. City Hall, Thunder Bay City Council. Retrieved on 2 June 2007.
  3. Municipal Code, by-law 218-2003. Retrieved on 2 June 2007.
  4. 4.0 4.1 City of Thunder Bay, 2006 Community Profile. Statistics Canada. Retrieved on 27 April 2011.
  5. 5.0 5.1 Thunder Bay CMA, 2006 Community Profile. Statistics Canada. Retrieved on 27 April 2011.
  6. The Port of Thunder Bay, The Transportation Sector. City of Thunder Bay. Retrieved on 30 November 2007.

പുറംകണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തണ്ടർ ബേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തണ്ടർ_ബേ&oldid=3804972" എന്ന താളിൽനിന്ന് ശേഖരിച്ചത്