ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യ സമരപ്രവർത്തകനും ആയിരുന്നു തങ്കുതൂരി പ്രകാശം പണ്ടുലു (ജനനം 23 ഓഗസ്റ്റ് 1872 – മരണം 20 മേയ് 1957). മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും, പിന്നീട് ആന്ധ്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ പ്രഥമ മുഖ്യമന്ത്രിയും ആയിതീർന്നു. ആന്ധ്ര സിംഹം എന്നർത്ഥമുള്ള ആന്ധ്ര കേസരി എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ആന്ധ്ര കേസരി
തങ്കതൂരി പ്രകാശം പണ്ടുലു
టంగుటూరి ప్రకాశం పంతులు
രാജ്യസഭയിൽ സ്ഥാപിച്ചിരിക്കുന്ന ചിത്രം
ആന്ധ്രപ്രദേശിന്റെ പ്രഥമ മുഖ്യമന്ത്രി
ഓഫീസിൽ
1 ഒക്ടോബർ 1953 – 15 നവംബർ 1954
മുൻഗാമിഇല്ല
പിൻഗാമിബെസവദ ഗോപാല റെഡ്ഡി
മദ്രാസ് പ്രവിശ്യയുടെ 12ആമത് മുഖ്യമന്ത്രി
ഓഫീസിൽ
30 ഏപ്രിൽ 1946 – 23 മാർച്ച് 1947
മുൻഗാമിഗവർണർ ഭരണം
പിൻഗാമിഒ.പി.രാമസ്വാമി റെഡ്ഡ്യാർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1872-08-23)23 ഓഗസ്റ്റ് 1872
വിനോദരായണിപാലം, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് രാജ്
മരണം20 മേയ് 1957(1957-05-20) (പ്രായം 84)
ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ഇന്ത്യ
(ഇപ്പോൾ തെലുങ്കാനയിലെ ഹൈദരാബാദിൽ
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
മറ്റ് രാഷ്ട്രീയ
അംഗത്വം
സ്വന്ത്ര പാർട്ടി
പങ്കാളിഹനുമയമ്മ
തൊഴിൽഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകൻ
അഭിഭാഷകൻ
രാഷ്ട്രീയപ്രവർത്തകൻ
എഴുത്തുകാരൻ
Nicknameആന്ധ്ര കേസരി

ആദ്യകാല ജീവിതം

തിരുത്തുക

തെലുങ്കു നിയോഗി ബ്രാഹ്മിൺ കുടുംബത്തിലാണ് തങ്കൂരി പ്രകാശം ജനിച്ചത്. സുബ്ബമ്മയും, ഗോപാല കൃഷ്ണയ്യയുമായിരുന്നു മാതാപിതാക്കൾ. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിലെ ഓങ്കോളിൽ നിന്നും 26 കിലോമീറ്റർ അകലെയുള്ള വിനോദാരായുണപാലം എന്ന ഗ്രാമത്തിലാണ് തങ്കൂരി ജനിച്ചത്. ഈ സ്ഥലം ഇന്ന് ആന്ധ്രാപ്രദേശിലാണ്. തങ്കൂരിക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു.

അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന ഇ.ഹനുമന്ത റാവു നായിഡു സ്ഥലം മാറിപ്പോയപ്പോൾ, തങ്കതൂരിയേയും കൂടേ കൂട്ടി. തന്റെ പ്രിയ വിദ്യാർത്ഥിക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായിട്ടായിരുന്നു ഇത്. ഒരു അഭിഭാഷകനായി തീരുക എന്നതായിരുന്നു ചെറുപ്പം മുതലേ പ്രകാശത്തിന്റെ ആഗ്രഹം. എന്നാൽ മെട്രിക്കുലേഷൻ പരീക്ഷയിൽ പ്രകാശം പരാജയപ്പെട്ടു. മദ്രാസിലേക്കു താമസം മാറിയ അദ്ദേഹം, ഒരു സെക്കന്റ്-ഗ്രേഡ് അഭിഭാഷകനായി തീർന്നു. തിരികെ രാജമുന്ത്രിയിലേക്കു വന്ന പ്രകാശം ഒരു മികച്ച അഭിഭാഷകനായി മാറി. 1904 ൽ വെറും 31 വയസ്സുമാത്രം പ്രായമുള്ളപ്പോൾ പ്രകാശം രാജമുന്ത്രിയിലെ മുനിസിപ്പൽ ചെയർമാനായി തീർന്നു. അന്നത്തെക്കാലത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക എന്നത് വളരെ കഠിനമുള്ള പ്രയത്നമായിരുന്നു.

"https://ml.wikipedia.org/w/index.php?title=തങ്കുതൂരി_പ്രകാശം&oldid=3720500" എന്ന താളിൽനിന്ന് ശേഖരിച്ചത്