തകഴി സ്മാരകം
(തകഴി മെമ്മോറിയൽ മ്യൂസിയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴ ജില്ലയിലെ തകഴിയിൽ, മലയാളസാഹിത്യകാരനായ തകഴി ശിവശങ്കര പിള്ളയുടെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതാണ് തകഴി മെമ്മോറിയൽ മ്യൂസിയം അഥവാ തകഴി സ്മാരകം. തകഴി ശിവശങ്കര പിള്ളയുടെ കുടുംബവീടായ ശങ്കരമംഗലം ഭവനം, കേരളസർക്കാർ 2000 ൽ ഏറ്റെടുത്ത് 2001 ൽ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. പുരാവസ്തു വകുപ്പാണ് മ്യൂസിയം പരിപാലിക്കുന്നത്.[1][2][3][4]
ശങ്കരമംഗലം ഭവനത്തിന്റെ നാല് മുറികളിൽ മ്യൂസിയം ഒരുക്കിയിട്ടുണ്ട്. എഴുത്തുകാരന്റെ പേന, കണ്ണട, വസ്ത്രങ്ങൾ തുടങ്ങിയവ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. പൂമുഖത്ത്, തകഴിയുടെ ചാരുകസേര പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹം നേടിയ ജ്ഞാനപീഠ പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിന് പിന്നിൽ, തകഴിയുടെ സ്മാരകമണ്ഡപവും പൂർണ്ണകായ വെങ്കലപ്രതിമയുണ്ട്.
ചിത്രശാല
തിരുത്തുക-
ജ്ഞാനപീഠപുരസ്കാരം
-
മ്യൂസിയത്തിലെ മണ്ഡപം
-
ശങ്കരമംഗലം ഭവനം
-
തകഴി ശിവശങ്കര പിള്ളയുടെ കസേര
-
ശിലാഫലകം
-
-
-
-
-
-
-
-
-
-
-
-
അവലംബം
തിരുത്തുക- ↑ Museum, Thakazhi. "Thakazhi Memorial Museum". http://www.keralaculture.org. keralaculture.org. Retrieved 1 ഡിസംബർ 2020.
{{cite web}}
: External link in
(help)|website=
- ↑ Smritimandapam, Thakazhi Museum. "Thakazhi Museum and Smritimandapam, Alappuzha". https://www.keralatourism.org. www.keralatourism.org. Retrieved 1 ഡിസംബർ 2020.
{{cite web}}
: External link in
(help)|website=
- ↑ "Thakazhi museum house of Thakazhi Sivasankara Pillai". www.alappuzhaonline.com. 2019-02-03. Retrieved 2019-02-03.
- ↑ ., . "Thakazhi". www.onmanorama.com. https://www.onmanorama.com. Retrieved 1 ഡിസംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|publisher=