2008-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ഡൗട്ട്. ജോൺ പാട്രിക്ക് സ്റ്റാൻലിയുടെ ഡൗട്ട്: എ പാരബിൾ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. സ്റ്റാൻലി തന്നെയാണ് ഇതിന്റെ സംവിധായകൻ. സ്കോട്ട് റുഡിനാണ് നിർമ്മാണം നിർവഹിച്ചത്. മെറിൽ സ്ട്രീപ്, ഫിലിപ് സെയ്മോർ ഹോഫ്മാൻ, ആമി ആഡംസ്, വയോള ഡേവിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ന്യൂയോർക്കിലെ ഒരു കത്തോലിക്ക പള്ളിയിലും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വിദ്യാലയത്തിലുമായാണ് കഥ നടക്കുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫെസ്റ്റികലിൽ 2008 ഓഗസ്റ്റ് 30-ന് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. പിന്നീട് ഡിസംബർ 12-ന് ചിലയിടങ്ങളിൽ മാത്രം ചിത്രം പുറത്തിറക്കുകയും ഡിസംബർ 25-ന് ലോകവ്യാപകമായി പ്രദർശനം ആരംഭിക്കുകയും ചെയ്തു. 81-ആം അക്കാദമി പുരസ്കാരത്തിൽ മികച്ച നടി (മെറിൽ സ്ട്രീപ്), മികച്ച സഹനടൻ (ഫിലിപ് സെയ്മോർ ഹോഫ്മാൻ), മികച്ച സഹനടി (ആമി ആഡംസ്, വയോള ഡേവിസ് എന്നിവർക്ക്), മികച്ച അവലംബിത തിരക്കഥ (ജോൺ പാട്രിക്ക് സ്റ്റാൻലി) എന്നീയിനങ്ങളിലായി 5 നാമനിർദ്ദേശങ്ങൾ ഡൗട്ടിന് ലഭിച്ചു.

Doubt
US Theatrical release poster
സംവിധാനംJohn Patrick Shanley
നിർമ്മാണംScott Rudin
രചനJohn Patrick Shanley
അഭിനേതാക്കൾMeryl Streep
Philip Seymour Hoffman
Amy Adams
Viola Davis
സംഗീതംHoward Shore
ഛായാഗ്രഹണംRoger Deakins
ചിത്രസംയോജനംDylan Tichenor
വിതരണംMiramax Films
റിലീസിങ് തീയതിOctober 30, 2008 (AFI Fest)
December 12, 2008 (limited)
December 25, 2008 (wide)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്US$ 2 കോടി
സമയദൈർഘ്യം104 മിനിറ്റ്
ആകെUS$37,309,677[1]
  1. "Doubt". Box Office Mojo. 4 January 2009. Retrieved 4 January 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്സൈറ്റ് ഡൗട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

"https://ml.wikipedia.org/w/index.php?title=ഡൗട്ട്_(ചലച്ചിത്രം)&oldid=1699681" എന്ന താളിൽനിന്ന് ശേഖരിച്ചത്