ഡ്രൈവിംഗ് സ്കൂൾ 2001ൽ പ്രദർശനത്തിന് എത്തിയ ഒരു സോഫ്റ്റ്കോർ മലയാളചലച്ചിത്രം ആണ്.എ. ടി ജോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷക്കീല ,ചന്ദ്രു ,സജിനി തുടങ്ങിയവർ അഭിനയിച്ചു.ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് എസ്.പി വെങ്കിടേഷ് ആണ്.

ഡ്രൈവിംങ്ങ് സ്കൂൾ
സംവിധാനംഎ.ടി ജോയ്
നിർമ്മാണംഇ.മോഹൻദാസ്
അഭിനേതാക്കൾഷക്കീല
സജിനി
സംഗീതംഎസ്.പി വെങ്കിടേഷ്
ഛായാഗ്രഹണംഎ.ടി ജോയ്
ചിത്രസംയോജനംസി.മണി
സ്റ്റുഡിയോഅംബികാ മൂവി മേക്കേഴ്സ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

കുറിപ്പ് തിരുത്തുക

ഇത് ഒരു സോഫ്റ്റ് കോർ ചലച്ചിത്രമാണ് .

കഥാസംഗ്രഹം തിരുത്തുക

ഒരു ഗാർമെൻസ് കമ്പനിയും,ഡ്രൈവിംങ്ങ് സ്കൂളും നടത്തുന്ന വിധവയായ സ്ത്രീ ആണ് ആൻസി (ഷക്കീല).അവർക്കൊപ്പം ഒരു സഹായി പ്രവർത്തിക്കുന്നത് മോളി(സജിനി) എന്ന പെൺകുട്ടി ആണ്. തൊഴിൽരഹിതരായ രണ്ട് ചെറുപ്പക്കാർ, ഗൾഫിൽ പോകാൻ ഡ്രൈവിംങ്ങ് പഠിക്കണം എന്നുള്ളതുകൊണ്ട് ആൻസിയുടെ ഡ്രൈവിംങ്ങ് സ്കൂളിൽ എത്തുന്നു.

അതിൽ ഒരാൾ മോളിയുമായി പ്രണയത്തിൽ ആകുന്നു. കഥ അങ്ങനെ മുന്നോട്ട് നീങ്ങവേ സ്പൈനൽ കോഡിന് ക്ഷതം സംഭവിക്കുന്ന ഒരു രോഗം ആൻസിയെ കീഴ്പ്പെടുത്തുന്നു.തൻറ്റെ എല്ലാ സ്വത്തുക്കളും മോളിയേയും ,ചെറുപ്പക്കാരേയും ഏൽപ്പിച്ചിട്ട് ആൻസി അമേരിക്കയിലേക്ക് പോകുന്നു.

അണിയറ പ്രവർത്തകർ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഡ്രൈവിങ്_സ്കൂൾ&oldid=3130981" എന്ന താളിൽനിന്ന് ശേഖരിച്ചത്