ഡ്രാവാ ദേശീയോദ്യാനം
ഡ്രാവാ ദേശീയോദ്യാനം (Polish: Drawieński Park Narodowy) വടക്കുപടിഞ്ഞാറൻ പോളണ്ടിലെ ഒരു ദേശീയോദ്യാനമാണ്. ഗ്രേറ്റർ പോളണ്ട്, ലുബൂസ്, വെസ്റ്റ് പോമറേണിയൻ വോയിവോഡെഷിപ്പ് എന്നിവയുടെ അതിർത്തിയിലാണിതു സ്ഥിതി ചെയ്യുന്നത്.
Drawa National Park | |
---|---|
Drawieński Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North-west Poland |
Coordinates | 53°08′N 15°27′E / 53.13°N 15.45°E |
Area | 113.42 km² |
Established | 1990 |
Governing body | Ministry of the Environment |
വിശാലമായ ഡ്രോസ്‍കോ വനത്തിന്റെ (Puszcza Drawska) ഭാഗമായ ഈ ദേശീയോദ്യാനം, വിശാലമായ ഡ്രോസ്‍കോ സമതലത്തിൽ സ്ഥിതിചെയ്യുന്നു. ഡ്രാവാ നദിയുടെ പേരിൽ നിന്നാണ് ഉദ്യാനത്തിന് ഈ പേരു ലഭിച്ചത്. 1990 ൽ രൂപീകരിക്കപ്പെട്ട ദേശീയോദ്യാനം തുടക്കത്തിൽ 86.91 ച.കി.മീ. പ്രദേശത്താണ് നിലനിന്നിരുന്നത്. പിന്നീട് ഇത് 113.42 ചതുരശ്ര കിലോമീറ്ററിലായി (43.79 ചതുരശ്ര മൈൽ) വിപുലീകരിച്ചു, ഇതിൽ 96.14 ചതുരശ്ര കി.മീ. ആണ് വനമേഖല (3.68 ചതുരശ്ര കി.മീ. കർശനമായി സംരക്ഷിത പ്രദേശമായി കണക്കാക്കപ്പെടുന്നു) ജലസ്രോതസ്സുകൾ 9.37 ചതുരശ്ര കി.മീ. ആണ്.