സാംകുട്ടി പട്ടംകരി

(ഡോ. സാംകുട്ടി പട്ടംകരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാടക സംവിധായകനും, നാടക രചയിതാവും രംഗപട സംവിധായകനുമാണ് സാംകുട്ടി പട്ടംകരി.

ജീവിതരേഖതിരുത്തുക

കോട്ടയം കല്ലറ സ്വദേശിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ മാസ്റ്റേഴ്സ് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി യും നേടി.[1]

പുരസ്‌കാരങ്ങൾതിരുത്തുക

കേരള സാഹിത്യ അക്കാദമിയുടെ മികച്ച നാടകത്തിനുള്ള 2016 ലെ പുരസ്‌കാരം സാംകുട്ടിയുടെ ലല്ല [2] എന്ന പുസ്തകത്തിന് ലഭിച്ചു.[3] കൂടാതെ 2016 ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രംഗപട സംവിധായകനുള്ള സംസ്ഥാന അവാർഡ് മായാദർപ്പൺ [4] എന്ന നാടകത്തിലൂടെയും 2017 ലെ കേരള സംഗീത നാടക അക്കാദമിയുടെ ദേശീയ പ്രവാസി നാടക മത്സരത്തിൽ മികച്ച രചയിതാവിനുള്ള പുരസ്കാരം ആത്മം എന്ന നാടകത്തിനും 2014 ൽ സംഘടിപ്പിച്ച ദേശീയ പ്രവാസി നാടക മത്സരത്തിൽ മികച്ച സംവിധായാകാനുള്ള പുരസ്കാരം അസ്തമനക്കടലിന്നകലെയിലൂടെയും ലഭിച്ചു.[5]

അവലംബംതിരുത്തുക

  1. https://m.deepika.com/article/news-detail/114145
  2. Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html
  3. Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html
  4. കേരള സംഗീതനാടക അക്കാദമി#പ്രൊഫഷണൽ നാടക മത്സരം 2016
  5. Sahithya Akademi awards announced, The Hindu, FEBRUARY 22, 2018, http://www.thehindu.com/news/national/kerala/sahithya-akademi-awards-announced/article22819193.ece

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സാംകുട്ടി_പട്ടംകരി&oldid=3294147" എന്ന താളിൽനിന്ന് ശേഖരിച്ചത്