ഡോ. ശ്യാമ പ്രസാദ് മൂഖർജി തുരങ്കം

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കം

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കമാണ് ജമ്മു കശ്മീരിൽ ദേശീയപാത 44 ലെ ഡോ. ശ്യാമ പ്രസാദ് മുഖർജി തുരങ്കം. ശ്യാമ തുരങ്കം എന്നും വിളിക്കപ്പെടുന്ന ഈ തുരങ്കം നേരത്തെ ചെനാനി-നശ്രി തുരങ്കം എന്നാണ് അറിയപ്പട്ടിരുന്നത്. ലോവർ ഹിമാലയത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ൽ നിർമ്മാണം ആരംഭിച്ച ഈ തുരങ്കം 2017 ൽ പൂർത്തിയായി.

Dr. Syama Prasad Mookerjee Tunnel
The Tunnel at night
Overview
Location Jammu and Kashmir, India
Status Active
Route NH 44
Start Chenani
End Nashri
Operation
Work begun July 2011 [1]
Owner National Highways Authority of India
Traffic Automotive (except fuel tanker)
Character Passenger and freight
Technical
Design Engineer IL&FS Transportation Networks Ltd
Length 9.2 കിലോമീറ്റർ (5.7 മൈ)[2]
No. of lanes 2[2]
Operating speed 50km/h[3]
Highest elevation 1,200 മീ (3,937 അടി)
Width 13 മീ (43 അടി)

9.28 കി.മീ (30,446.2 അടി) നീളമുള്ള ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കവും[3] പൂർണ്ണമായും സംയോജിത തുരങ്ക നിയന്ത്രണ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കവുമാണ്. ഇത് ജമ്മുവും ശ്രീനഗറും തമ്മിലുള്ള ദൂരം 30 കിലോമീറ്റർ കുറയ്ക്കുന്നതിനാൽ രണ്ട് മണിക്കൂർ യാത്രാസമയത്തിൽ ലാഭിക്കാനാകുന്നു. എല്ലാ കാലാവസ്ഥയിലും തുരങ്കം ഉപയോഗപ്രദമായതിനാൽ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും മറ്റും മുലം ഇതുവഴിയുള്ള സാധാരണ റോഡിൽ ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രഥമ മന്ത്രിസഭയിൽ വ്യവസായ-വിതരണ മന്ത്രിയായി പ്രവർത്തിക്കുകയും പിന്നീട് ഭാരതീയ ജനസംഘം സ്ഥാപിക്കുകയും ചെയ്ത ശ്യാമ പ്രസാദ് മുഖർജിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും 1,200 മീ (3,937 അടി) ഉയരത്തിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്.[3] തുരങ്കത്തിന്റെ തെക്കേയറ്റം സ്ഥിതിചെയ്യുന്നതിന്റെ സ്ഥാനം 33°02′47″N 75°16′45″E / 33.0463°N 75.2793°E / 33.0463; 75.2793 ഉം വടക്കേയറ്റം 33°07′43″N 75°17′34″E / 33.1285°N 75.2928°E / 33.1285; 75.2928 ഉം ആണ്.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Centre unveils Rs 10,000 cr road projects for J&K – The Hindu". Retrieved 3 April 2017.
  2. 2.0 2.1 "IL&FS Transportation Networks Ltd – Chenani-Nashri Tunnel Project Page". Retrieved 24 March 2017.
  3. 3.0 3.1 3.2 "PM Narendra Modi to inaugurate India's longest tunnel: 10 facts about the 'engineering marvel'". Hindustan Times (in ഇംഗ്ലീഷ്). 27 March 2017. Retrieved 27 March 2017."PM Narendra Modi to inaugurate India's longest tunnel: 10 facts about the 'engineering marvel'".

കൂടുതൽ വായനയ്ക്ക്

തിരുത്തുക