വലിയ മണ്ണത്താൽ ഹംസ

(ഡോ. വലിയ മണ്ണത്താൽ ഹംസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്താരാഷ്ട്ര താപപ്രവാഹ കമീഷന്റെ സെക്രട്ടറിയും, ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനാണു് ഡോ. വലിയ മണ്ണത്താൽ ഹംസ. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പതിമംഗലമാണു് അദ്ദേഹത്തിന്റെ സ്വദേശം. ചൂലാംവയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

അദ്ദേഹത്തിന്റെ നേതൃത്തത്തിലുള്ള ഗവേഷക സംഘം ആമസോൺ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായി കണ്ടെത്തി. ആ ഭൂഗർഭനദിക്കു് സംഘത്തലവനായ ഡോ. ഹംസയുടെ പേരാണിട്ടിരിക്കുന്നതു് [1].

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വലിയ_മണ്ണത്താൽ_ഹംസ&oldid=3644504" എന്ന താളിൽനിന്ന് ശേഖരിച്ചത്