ഡോ. രാജേന്ദ്ര പ്രസാദ് ഗവൺമെൻ്റ് മെഡിക്കൽ കോളേജ്
ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ഡോ. രാജേന്ദ്ര പ്രസാദ് സർക്കാർ മെഡിക്കൽ കോളേജ് (DRPGMC). [1]
ലത്തീൻ പേര് | Tanda Medical College |
---|---|
തരം | Public |
സ്ഥാപിതം | 1996[1] |
പ്രധാനാദ്ധ്യാപക(ൻ) | Dr Bhanu Awasthi |
സ്ഥലം | Tanda, Kangra, Himachal Pradesh, India 32°05′56″N 76°17′56″E / 32.099°N 76.299°E |
അഫിലിയേഷനുകൾ | Atal Medical and Research University[2] |
വെബ്‌സൈറ്റ് | www |
ചരിത്രം
തിരുത്തുക1952 ഒക്ടോബർ 28 ന് പഞ്ചാബ് ഗവർണറായിരുന്ന ശ്രീ ചന്ദുലാൽ ത്രിവേദി ഒരു മനുഷ്യസ്‌നേഹിയായ റായ് ബഹദൂർ ജോധാമാൽ കുത്തിയാലയ്ക്ക് വേണ്ടി ഒരു ടിബി സാനിറ്റോറിയത്തിന്റെ തറക്കല്ലിട്ടത് മുതൽ ആശുപത്രിയുടെ ചരിത്രം ആരംഭിക്കുന്നു.[3] 1958 മെയ് 21 ന് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് ആണ് ടിബി സാനിറ്റോറിയം ഉദ്ഘാടനം ചെയ്തത്.[3] 200 കിടക്കകളുള്ള ആശുപത്രിയാണ് കാൻഗ്ര നിവാസികൾക്ക് റായ് ബഹാദൂർ സമ്മാനിച്ചത്.[3] 23 ഒക്ടോബർ 1996 ന് ആശുപത്രിക്ക് തറക്കല്ലിട്ടത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. വീർഭദ്ര സിംഗ് ആണ്.[4] 1997 ഫെബ്രുവരി 25 ന് ധർമ്മശാലയിൽ ആശുപത്രി സൗകര്യത്തോടെ ടിബി സാനിറ്റോറിയം മെഡിക്കൽ കോളേജായി മാറ്റി.[3] 2008 ഒക്ടോബർ 3-ന് മുഖ്യമന്ത്രി പുതിയ ആശുപത്രി പൊതുജനങ്ങൾക്കായി സമർപ്പിച്ചു. കോളേജ് 2005 ഫെബ്രുവരി 24-ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) താൽക്കാലികമായി അംഗീകരിക്കുകയും 2010 ൽ സ്ഥിരമായ അംഗീകാരം നേടുകയും ചെയ്തു.[3]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "List of Colleges Teaching MBBS | Medical Council of India" (in ഇംഗ്ലീഷ്). Archived from the original on 30 July 2017. Retrieved 23 October 2017.
- ↑ "Medical Colleges | Atal Medical and Research University".
- ↑ 3.0 3.1 3.2 3.3 3.4 Arvind, Sharma (29 June 2020). "Tanda Ranked Among Top Medical Colleges Of Country – Hill Post". Hillpost. Retrieved 24 February 2021.
- ↑ "Tanda Medical College set for expansion; to open Mother, Child Care Hospital by 2021" (in ഇംഗ്ലീഷ്). Medical Dialogues. 30 November 2019. Retrieved 25 February 2021.