തെക്കു പടിഞ്ഞാറൻ ഇംഗ്ളണ്ടിലെ ഒരു കൗണ്ടി ആണ് ഡോർസെറ്റ്. മുൻ വെസെക്സ് സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ഡോർസെറ്റ് ഇംഗ്ളണ്ടിന്റെ ദക്ഷിണതീരത്താണ് സ്ഥിതിചെയ്യുന്നത്. വിസ്തൃതി: 2,655 ച.കി.മീ.; ആസ്ഥാനം: ഡാർ ചെസ്റ്റർ. ഇംഗ്ളീഷ് ചാനലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഡോർസെറ്റിന്റെ തീരദേശത്തിന് 137 കി.മീ. ദൈർഘ്യമുണ്ട്. 58 കി.മീറ്ററോളം ഉള്ളിലേക്കു വ്യാപിച്ചുകിടക്കുന്ന ഈ കൗണ്ടിയുടെ വ.കി. വിൽറ്റ്ഷയറും, കി.ഹാംഷയറും പ.ഡവോൺ, സമർസെറ്റ് എന്നിവയും സ്ഥിതിചെയ്യുന്നു.

ഡോർസെറ്റ്

Dorset

The Dorset Cross flag of Dorset
Flag of Dorset
Motto of County Council: Who's afear'd
Dorset within England
Geography
Status Ceremonial & (smaller) Non-metropolitan county
OriginHistoric
Region South West England
Area
- Total
- Admin. council
- Admin. area
Ranked 20th
2,653 കി.m2 (2.856×1010 sq ft)
Ranked 21st
2,542 കി.m2 (2.736×1010 sq ft)
Admin HQDorchester
ISO 3166-2GB-DOR
ONS code 19
NUTS 3 UKK22
Demography
Population
- Total (2006 est.)
- Density
- Admin. council
- Admin. pop.
Ranked 32nd
701,100
265/കിമീ2 (265/കിമീ2)
Ranked 32nd
403,000
Ethnicity 98.1% White
Politics
Dorset County Council Logo
Dorset County Council
http://www.dorsetforyou.com/
Executive 
Members of Parliament
Districts
  1. Weymouth and Portland
  2. West Dorset
  3. North Dorset
  4. Purbeck
  5. East Dorset
  6. Christchurch
  7. Bournemouth (Unitary)
  8. Poole (Unitary)

Neighbouring counties are (A–D): Devon, Somerset, Wiltshire and Hampshire

ഭൂപ്രകൃതി

തിരുത്തുക

നിരവധി കുന്നിൻപ്രദേശങ്ങളും താഴ് വരകളും നദികളും ഉൾപ്പെടുന്ന ഡോർസെറ്റിന്റെ ഭൂപ്രകൃതി തികച്ചും വൈവിധ്യമാർന്നതാണ്. സ്റ്റൗർ ആണ് മുഖ്യ നദി. പൊതുവേ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഡോർസെറ്റിലെ അന്തരീക്ഷം സദാ പ്രസന്നമാണ്. വർഷപാതത്തിന്റെ ശരാശരി തോത് 890 മി.മീറ്ററാണ്; വാർഷിക ശരാശരി താപനില 13°C-നും 15°C-നും മധ്യേയും.

വരുമാനമാർഗങ്ങൾ

തിരുത്തുക

കാലിവളർത്തലിനു മുൻതൂക്കമുള്ള കാർഷികവൃത്തിയാണ് ഡോർസെറ്റിലെ പരമ്പരാഗത ഉപജീവനമാർഗം. മേച്ചിൽപ്പുറങ്ങളൊഴിച്ചുള്ള കൃഷിയിടങ്ങളിൽ ബാർലി തുടങ്ങിയ ധാന്യവിളകൾ ഉത്പാദിപ്പിക്കുന്നു. കാർഷിക വരുമാനത്തിന്റെ ഏറിയപങ്കും ഗവ്യോത്പന്നങ്ങളിൽനിന്നാണ് ലഭിക്കുന്നത്. മത്സ്യം വളർത്തലും വ്യാപകമായുണ്ട്. കൗണ്ടിയുടെ ഉപദ്വീപീയ ഭാഗമായ പർബൈക്കിൽനിന്നു മാർബിളും ഇതരനിർമ്മാണ ശിലകളും വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യപ്പെടുന്നു.

ലോകഭൂപടത്തിൽ

തിരുത്തുക

1950-കളുടെ അവസാനത്തോടെ ഇവിടെ എണ്ണനിക്ഷേപം കണ്ടെത്തി. പശ്ചിമയൂറോപ്പിൽ വൻകരഭാഗത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ വൈറ്റിച്ച് 1979-ൽ ഉത്പാദനം ആരംഭിച്ചു. 1980-കളിൽ ഡോർസെറ്റ് ഒരു ധനകാര്യ-ഇൻഷ്വറൻസ് കേന്ദ്രമായി വികസിച്ചു. ബോൺമത്പൂളിലേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് ഈ വികസനം സാധ്യമായത്. കളിമൺപാത്രങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഉത്പാദനം; കപ്പൽ നിർമ്മാണം, മറൈൻ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നിവ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിൻഫ്രിത്തിൽ ഒരു ആണവോർജ ഗവേഷണകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഡോർസെറ്റിന്റെ തീരപ്രദേശത്തെ പ്രധാന ധനാഗമമാർഗങ്ങളിൽ ഒന്നാണ് മത്സ്യബന്ധനം. ഇംഗ്ളണ്ടിലെതന്നെ പ്രധാന സുഖവാസ കേന്ദ്രങ്ങളിൽ ഒന്നായ ബോൺമത്ത് വേമത് ആണ് ഇവിടത്തെ മറ്റൊരു പ്രമുഖ സുഖവാസകേന്ദ്രം.

ലണ്ടനിൽ നിന്ന് ഡവോണിലേക്കും കോൺവാളിലേക്കുമുള്ള പ്രധാനപാതയായ A303 ഡോർസെറ്റിന്റെ വടക്കൻ മേഖലയിലൂടെ കടന്നു പോകുന്നു. A31 , A3 എന്നീ റോഡുകൾ ബോൺമത്തിനെ ലണ്ടനുമായി ബന്ധിപ്പിക്കുന്നു. ലണ്ടനിൽനിന്നു ഡോർസെറ്റിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും റെയിൽഗതാഗതം സാധ്യമാണ്. പൂളിലെ നൈസർഗിക തുറമുഖം ശ്രദ്ധേയമാണ്. തിരക്കേറിയ ഒരു തുറമുഖം കൂടിയാണ് ഡോർസെറ്റ്. ബോൺമത്തിൽ നിന്ന് ലണ്ടനിലേക്കും ചാനൽദ്വീപുകളിലേക്കും വിമാനസർവീസ് ലഭ്യമാണ്.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോർസെറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡോർസെറ്റ്&oldid=2283129" എന്ന താളിൽനിന്ന് ശേഖരിച്ചത്