ഡോൺ വെൽസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഡോൺ എൽബർട്ട വെൽസ് (ഒക്‌ടോബർ 18, 1938 - ഡിസംബർ 30, 2020) ഒരു സൗന്ദര്യ റാണിയും അമേരിക്കൻ നടിയുമാണ്. സിബിഎസ് ഹാസ്യപരമ്പരയായിരുന്ന ഗില്ലിഗൻസ് ഐലന്റിലെ മേരി ആൻ സമ്മേഴ്‌സ് എന്ന കഥാപാത്രത്തിലൂടെ അവർ പ്രശസ്തയായിരുന്നു.

ഡോൺ വെൽസ്
ഡോൺ വെൽസ് 1975 ൽ
ജനനം
ഡോൺ എൽബെർട്ട വെൽസ്

(1938-10-18)ഒക്ടോബർ 18, 1938
മരണംഡിസംബർ 30, 2020(2020-12-30) (പ്രായം 82)
ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്.
വിദ്യാഭ്യാസംറെനോ ഹൈസ്കൂൾ
കലാലയംSസ്റ്റീഫൻസ് കോളേജ്e
വാഷിംഗ്ടൺ യൂണിവേഴ്സിറ്റി
തൊഴിൽ
  • നടി
  • ഗ്രന്ഥകർത്താവ്
സജീവ കാലം1961–2019
അറിയപ്പെടുന്നത്മിസ് നെവാഡa 1959
ഗില്ലിഗൻസ് ഐലൻറ്
ജീവിതപങ്കാളി(കൾ)
ലാറി റോസൻ
(m. 1962; div. 1967)
വെബ്സൈറ്റ്ഫലകം:Website defunct

ആദ്യകാലം തിരുത്തുക

നെവാഡയിലെ റെനോയിൽ ജനിച്ച വെൽസ് അവിടെ റെനോ ഹൈസ്കൂളിൽ പഠനത്തിനു ചേർന്നു. മിസോറിയിലെ കൊളംബിയയിലെ സ്റ്റീഫൻസ് കോളേജിൽ രസതന്ത്രം ഐശ്ചികമായി തുടർ പഠനത്തിനു ചേർന്നു. സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിലേക്ക് മാറിയ അവർ 1960 ൽ നാടകകലയിലും ഡിസൈനിലും ബിരുദം നേടി. ആൽഫ ചി ഒമേഗ സോറിറ്റിയിലെ ഒരു അംഗമായിരുന്നു അവർ.[1]

ഔദ്യോഗികജീവിതം തിരുത്തുക

1959 ൽ വെൽസ് മിസ് നെവാഡയായി കിരീടമണിയുകയും ന്യൂജേഴ്‌സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ നടന്ന മിസ്സ് അമേരിക്ക 1960 മത്സരത്തിൽ അവളുടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.[2][3]

ഹോളിവുഡിൽ, വെൽസ് എബിസിയുടെ ദി റോറിംഗ് 20സ് എന്ന ടിവി പരമ്പരയിലൂടെയും ദി ന്യൂ ഇന്റേൺസ് എന്ന സിനിമയിലൂടെയും അരങ്ങേറ്റം കുറിച്ച അവർ ഗില്ലിഗൻസ് ഐലന്റ് എന്ന പരമ്പരയിലെ മേരി ആന്റെ വേഷം ചെയ്യുന്നതിനുമുമ്പ്, ടെലിവിഷൻ പരമ്പരകളായ ദി ജോയി ബിഷപ്പ് ഷോ, 77 സൺസെറ്റ് സ്ട്രിപ്പ്, ദി ചീയെൻ ഷോ, മാവെറിക്, ബോണൻസ തുടങ്ങിയ വിവധ പരമ്പരകളുടെ എപ്പിസോഡുകളിൽ അഭിനയിച്ചിരുന്നു. ഈ പരമ്പരയുടെ കാർട്ടൂൺ ഉപോത്പന്നമായ ഗില്ലിഗൻസ് പ്ലാനറ്റ്, മൂന്ന് പുനഃസമാഗമ സിനിമകളായ റെസ്ക്യൂ ഫ്രം ഗില്ലിഗൻസ് ഐലന്റ്, ദ കാസ്റ്റവേസ് ഓൺ ഗില്ലിഗൻസ് ഐലന്റ്, ദ ഹാർലെം ഗ്ലോബ്ട്രോട്ടേർസ് ഓൺ ഗില്ലിഗൻസ് ഐലന്റ് ഉൾപ്പെടെ, മൂന്ന് വിവിധ ഗില്ലിഗൻസ് ഐലന്റ് പുനഃസമാഗമ സ്പെഷലുകളിൽ അവർ തന്റെ കഥാപാത്രത്തെ പുനരവവതരിപ്പിച്ചിരുന്നു.

വാഗൺ ട്രെയിൻ, ദ ടെയിൽസ് ഓഫ് വെൽസ് ഫാർഗോ, 87-ത് പ്രിസിൻക്റ്റ്, സർഫ്സൈഡ് 6, ഹവായിയൻ ഐ, റിപ്കോർഡ്, ദി എവർഗ്ലേഡ്സ്, ദി ഡിറ്റക്ടീവ്സ്, ഇറ്റ്സ് എ മാൻസ് വേൾഡ്, ചാന്നിംഗ്, ലാറാമി, ബർക്ക്സ് ലോ, ദി ഇൻ‌വേഡേഴ്സ്, ദി വൈൽഡ് വൈൽഡ് വെസ്റ്റ്, ദി എഫ്ബിഐ, വേഗ $, ദി ലവ് ബോട്ട്, ഫാന്റസി ഐലന്റ്, മാറ്റ് ഹ്യൂസ്റ്റൺ, ALF, ഹെർമൻസ് ഹെഡ്, ത്രീ സിസ്റ്റേഴ്സ്, പാസ്റ്റർ ഗ്രെഗ്, റോസന്നെ തുടങ്ങിയ പരമ്പരകളിൽ അതിഥിവേഷങ്ങളും ചെയ്തിരുന്നു.

1960 കളുടെ തുടക്കത്തിൽ പാം സ്പ്രിംഗ്സ് വീക്കെൻഡ്, ദി ന്യൂ ഇന്റേൺസ് എന്നീ ചിത്രങ്ങളിൽ വെൽസിന് ചെറിയ വേഷങ്ങൾ ഉണ്ടായിരുന്നു. പിന്നീട് മൈക്കൽ ഡാന്റേയ്‌ക്കൊപ്പം 1975 ൽ പുറത്തിറങ്ങിയ വിന്റർഹോക്ക് എന്ന സ്വതന്ത്ര സിനിമയിൽ ഒരു ഇന്ത്യൻ ചീഫ് തട്ടിക്കൊണ്ടുപോയ ഒരു പാശ്ചാത്യ കുടിയേറ്റക്കാരിയെ അവതരിപ്പിച്ചു. ദി ടൌൺ ദാറ്റ് ഡ്രെഡഡ് സൺ‌ഡൌൺ, റിട്ടേൺ ടു ബോഗി ക്രീക്ക്, ലവേഴ്‌സ് നോട്ട്, സോൾ‌മേറ്റ്സ്, ഫോറെവർ ഫോർ നൌ, സൂപ്പർ സക്കർ എന്നിവയാണ് അവർ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. 2011 അവസാനത്തോടെ, 2012 ൽ പുറത്തിറങ്ങിയ കോമഡി ഹൊറർ ചിത്രമായ സൈലന്റ് ബട്ട് ഡെഡ്‌ലി (യഥാർത്ഥത്തിൽ ഹോട്ടൽ ആർത്രൈറ്റിസ് എന്ന പേര്) എന്ന സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്തു.

സ്വകാര്യജീവിതം തിരുത്തുക

വെൽസ് 1962 ൽ ലാറി റോസൻ എന്ന ടാലന്റ് ഏജന്റിനെ വിവാഹം കഴിച്ചു. 1967 ൽ വിവാഹമോചനം നേടിയ ദമ്പതികൾക്ക് മക്കളില്ലായിരുന്നു.[4]

മരണം തിരുത്തുക

2020 ഡിസംബർ 30-ന് ലോസ് ഏഞ്ചൽസിൽ 82-ാം വയസ്സിൽ, കാലിഫോർണിയയിലെ COVID-19 പാൻഡെമിക് സമയത്ത് വെൽസ് COVID-19-മായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചു. അവളുടെ മരണത്തിന് മുമ്പുള്ള ആഴ്‌ച, അവധിദിനത്തിൽ റിലീസ് ചെയ്യുന്നതിനായി അവൾ ഒരു ഹാപ്പി ന്യൂ ഇയർ വീഡിയോ റെക്കോർഡുചെയ്‌തിരുന്നു.

അവലംബം തിരുത്തുക

  1. Pilato, Herbie (2014). Glamour, Gidgets, and the Girl Next Door: Television's Iconic Women from the 50s, 60s, and 70s. Rowman & Littlefield. p. 147. ISBN 1589799704.
  2. Potempa, Phillip. "From the Farm: Leftover turkey perfect for 'Gilligan's Island' casserole". nwi.com. Retrieved 9 July 2011.
  3. Goldberg, Delen (January 12, 2012). "10 past Nevada pageant winners who have gained notoriety". Las Vegas Sun. Retrieved July 20, 2014.
  4. Pilato, Herbie (2014). Glamour, Gidgets, and the Girl Next Door: Television's Iconic Women from the 50s, 60s, and 70s. Rowman & Littlefield. p. 147. ISBN 1589799704.
"https://ml.wikipedia.org/w/index.php?title=ഡോൺ_വെൽസ്&oldid=3940839" എന്ന താളിൽനിന്ന് ശേഖരിച്ചത്